Asianet News MalayalamAsianet News Malayalam

അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!

Nee Evideyaanu Rejitha Manu
Author
Thiruvananthapuram, First Published Aug 5, 2017, 8:08 PM IST

Nee Evideyaanu Rejitha Manu


പേരോ വിലാസമോ ഒന്നുമറിയാത്ത ഒരു ആളെ ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്നറിയാം. എങ്കിലും ദൈവദൂതനെ പോലെ രക്ഷയ്‌ക്കെത്തിയ, ആ ഇരുണ്ടു മെലിഞ്ഞ സഹോദരന്റെ മുഖം മരണം വരെയും മറവിയുടെ ആഴങ്ങളിലേക്ക്  ചൂഴ്ന്ന് പോവില്ലെന്ന് എനിക്കുറപ്പുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഓര്‍മകള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്.

പട്ടാമ്പിയോടടുത്ത് ഒരു നാട്ടിന്‍ പുറത്താണ് എന്റെ വീട്. അര മണിക്കൂറോളം നടന്ന്, പിന്നെ ഭാരതപ്പുഴ മുറിച്ച് കടന്ന് വീണ്ടും ഇരുപത് മിനിറ്റോളം നടന്ന് വേണം ട്യൂഷന്‍ ക്ലാസ്സിലെത്താന്‍. എട്ടാം ക്ലാസ് കഴിഞ്ഞുള്ള വേനലവധിയിലെ ഒരു ദിവസം; അന്ന് കൂട്ടുകാരായ രണ്ടു പേരും ലീവായത് കൊണ്ട് ഞാന്‍ തനിച്ചാണ് ട്യൂഷന്‍ കഴിഞ്ഞ് വരുന്നത്. 

ഏകദേശം ഒരു പന്ത്രണ്ട് മണിയായി കാണും. വേനലായതു കൊണ്ട് പുഴ വറ്റിവരണ്ട് കിടക്കുകയാണ്. കുറച്ചധികം വീതി കൂടിയ ഭാഗം കൂടിയാണത്. വിശപ്പും ഉച്ചവെയിലും എന്നെ തളര്‍ത്തി തുടങ്ങിയിരുന്നു. എത്ര വേഗത്തില്‍ നടന്നാലും മണല്‍ നമ്മെ പുറകോട്ടാണ് കൊണ്ടു പോകുന്നതെന്ന് നമുക്ക് തോന്നിപോകും. ഒരുതരം പേടിപ്പെടുത്തുന്ന മുഖമാണ് വറ്റി കിടക്കുന്ന പുഴകള്‍ക്ക്. മണല്‍ത്തിട്ടകള്‍ പല രൂപങ്ങള്‍ പ്രാപിച്ച് എന്നെ പിന്‍തുടരുന്നതായി ഒറ്റക്കാവുന്ന ദിവസങ്ങളിലെല്ലാം എനിക്ക് തോന്നുമായിരുന്നു. അല്ലെങ്കിലേ ഭൂതപ്രേത പിശാചിലൊക്കെ സാമാന്യം വിശ്വാസമുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. ആ പേടിയിലാണ് വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. കണ്ണെത്താ ദൂരത്തോളം മണല്‍ത്തിട്ടകളും ചില വള്ളിച്ചെടികളും മാത്രം. അങ്ങകലെ ഒരു പൊട്ടു പോലെ മണലെടുക്കാന്‍ വന്ന അഞ്ചാറു ലോറികള്‍ മാത്രം കാണുന്നുണ്ടായിരുന്നു.

ഏകദേശം കാല്‍ ദൂരത്തോളം പിന്നിട്ടപ്പോള്‍, എന്നെയാരോ പിന്‍തുടരുന്നതായൊരു തോന്നല്‍.  വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചപ്പോള്‍ കാലുകളാരോ പിടിച്ചു വലിക്കുന്നതു പോലെ തളര്‍ന്നു പോവുന്നു. തിരിഞ്ഞു നോക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പേടിയെന്നെ മൂടിപ്പുതഞ്ഞു. പെട്ടെന്നതാ ഒരു ആണ്‍രൂപം എന്നെയും കടന്ന്  മുന്നില്‍ നില്‍ക്കുന്നു. ശേഷം അയാള്‍ അല്‍പം കൂടി മുന്നോട്ട് നടന്നു. എന്നിട്ട് എന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്ന് അയാള്‍ ഉടുമുണ്ട് ഉരിഞ്ഞു കാട്ടി; വാ മോളേന്ന് പറഞ്ഞെന്നെ മാടി വിളിച്ചു.

ഏകദേശം കാല്‍ ദൂരത്തോളം പിന്നിട്ടപ്പോള്‍, എന്നെയാരോ പിന്‍തുടരുന്നതായൊരു തോന്നല്‍.

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചുനിന്നു. അപ്പോഴേക്കും ആ ഭൂതത്താന്‍ വൃത്തികെട്ട ചിരിയും ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് എത്തി തുടങ്ങിയിരുന്നു. ഞാന്‍ കരഞ്ഞും കൊണ്ട്, എന്നേ കൊണ്ട് കഴിയാവുന്ന വേഗത്തില്‍ തിരിഞ്ഞോടി. ആ ഓട്ടത്തില്‍ ഞാനൊരാളുടെ മേല്‍ പോയി ഇടിച്ചു വീണു. പിറകെ ഒരുത്തനും കൂടി വരുന്നത് കണ്ടപ്പോള്‍ ആ ആള്‍ക്ക് കാര്യം പിടികിട്ടി. 

ഇരുണ്ട മെലിഞ്ഞ ആ ചെറുപ്പക്കാരന്റെ കണ്ണില്‍ സ്‌നേഹവും ദയയും പ്രതിഫലിച്ചിരുന്നെങ്കിലും എനിക്ക് അയാളെയും വിശ്വസിക്കാന്‍ തോന്നിയില്ല. കൊട്ടിപ്പിടഞ്ഞ് എണീറ്റ് ഞാന്‍ വീണ്ടും ഓടാന്‍ നോക്കി. ആ സമയം കൊണ്ട് അദ്ദേഹം മറ്റവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. അവന്‍ തലയും താഴ്ത്തി മുന്നോട്ട് വേഗത്തില്‍ നടന്നു പോയി. രക്ഷകനായി എന്റെ മുന്നിലേക്ക് കടന്നു വന്ന ആ ഏട്ടനോട് കരഞ്ഞുകൊണ്ട് ഞാന്‍ നന്ദി പറഞ്ഞു.

'എനിക്ക് നിന്റെ പ്രായത്തിലൊരു അനിയത്തിയുണ്ട് '

രക്ഷകനായി എന്റെ മുന്നിലേക്ക് കടന്നു വന്ന ആ ഏട്ടനോട് കരഞ്ഞുകൊണ്ട് ഞാന്‍ നന്ദി പറഞ്ഞു.

എന്നാണ് അന്നദ്ദേഹം മറുപടി പറഞ്ഞത്. ഞാനും അക്കരേയ്ക്കാണ്, നമുക്ക് നടന്നാലോന്ന് ഏട്ടന്‍ ചോദിച്ചപ്പോള്‍ ഞാനൊന്നും മിണ്ടാതെ നിന്നു. അത്രയും ദൂരം ഒരാണിന്റെ കൂടെ മുന്നോട്ട് നടക്കാനുള്ള എന്റെ പേടി തിരിച്ചറിഞ്ഞ അദ്ദേഹം എന്നെയും കൂട്ടി  ഇങ്ങേ കടവത്തേക്ക് തന്നെ നടന്നു. ഏതാനും സ്ത്രീകള്‍ വരുന്നതുവരെ എനിക്കവിടെ കൂട്ടിന് നിന്നു. പരിചയമുള്ള രണ്ട് ചേച്ചിമാര്‍ വന്നപ്പോള്‍, എന്നോടെവന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം മുന്നിലേക്ക് നടന്നകന്നു. ആദ്യമായും അവസാനമായും ഞാന്‍ അന്നാണ് ആ ഏട്ടനെ കണ്ടത്. പക്ഷേ ഏതൊരു അരക്ഷിതാവസ്ഥയിലും എന്റെ ഉള്ളിലേക്ക് ആദ്യം കടന്നു വരുന്നത് ദയ തുളുമ്പുന്ന ആ കണ്ണുകളും, എന്റെ മുന്നിലേക്ക് നീട്ടപ്പെട്ട ആ ഇരുണ്ട കൈളുമാണ്.

പ്രാര്‍ത്ഥനയിലെന്നും ആ നല്ല മനുഷ്യനുണ്ട്. അദ്ദേഹത്തിന് ഇതൊരുപക്ഷേ ഓര്‍മയുണ്ടായിക്കൊള്ളണമെന്നില്ല. നന്മമരങ്ങള്‍ എന്നും മറ്റുള്ളവര്‍ക്ക് തണലേകി കൊണ്ടിരിക്കും. തന്റെ തണലില്‍ ആശ്വാസം കൊണ്ടവരുടെ കണക്കുകള്‍ അവര്‍ സൂക്ഷിച്ചെന്ന് വരില്ല. പക്ഷേ അന്നത്തെ ആ ഒന്‍പതാം ക്ലാസുകാരിക്ക് ആ നന്മ മരത്തേയും കൊണ്ട തണലിനെയും എങ്ങനെ മറക്കാനാകും?      

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
 

Follow Us:
Download App:
  • android
  • ios