1996 ല്‍ അതികഠിനമായ ശൈത്യത്തില്‍ ആര്‍ട്ടിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലെ ആടിന്‍മണമുള്ള നാടന്‍ അറബികളുടെ ഒരു കൊച്ചു ഗ്രാമത്തിലാണ് ആദ്യമായി വന്നുപെട്ടത്.

അഹങ്കാരിയായ ഫറോവയുടെ സ്വാഭാവസവിശേഷതകളുള്ള 50വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മിസ്‌രിയായിരുന്നു അല്‍റയ്യാന്‍ ആര്‍ട്‌സിന്റെ നടത്തിപ്പുക്കാരന്‍. മൂക്കിന്‍തുമ്പില്‍ താങ്ങിനിര്‍ത്തിയ സ്ലിം കണ്ണടയുടെ മുകളിലൂടെ ക്രൂരമായല്ലാതെ അയാള്‍ ഇന്ത്യക്കാരെ നോക്കിയിരുന്നില്ല. ആ സിംഹ മടയിലേക്ക് ഇളംപുഞ്ചിരിയോടെ എന്നെ തള്ളിവിട്ട് അറബി പിന്‍വാങ്ങി. 
  
കണ്ണടക്ക് മുകളിലൂടെ നോക്കുന്ന മിസ്‌രിയും കണ്ണടയിലൂടെ നോക്കുന്ന ശാഹുല്‍ എന്ന സുമുഖനായ, എന്റെ പ്രായം തോന്നുന്ന ചെറുപ്പക്കാരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ശാഹുല്‍ നാട്ടില്‍ ബോര്‍ഡെഴുതിയിരുന്നു. അതിനാല്‍, ചിത്രം വരയില്‍ അവന് കഴിവ് തെളിയിക്കാനായില്ല. ചിത്രം വരക്കാനാവാത്തതില്‍ മാസങ്ങളോളം ശമ്പളം കൊടുക്കാതെ അമര്‍ഷം തീര്‍ക്കുകയായിരുന്നു മിസ്‌രി. 

ഒരു റമദാന്‍ മാസത്തില്‍ ശമ്പളത്തെ ചൊല്ലി അവര്‍ വക്കുതര്‍ക്കമായി, ആ ശബ്ദം കൂടിവന്നു, മിസ്‌രി അവനെ അടിക്കുമെന്ന് തോന്നിയ നിമിഷം, അകത്ത് ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍ ഹദീസിലെ (നബിചര്യ) ഒരു വാചകം ശാഹുലിനോട് വിളിച്ചുപറഞ്ഞു- 'ശാഹുല്‍, അന സ്വാഇം, അന സ്വാഇം (ഞാന്‍ നോമ്പുകാരനാണ്) എന്ന് പറയൂ.'

സൗദിയില്‍ ജോലി ചെയ്യുന്ന മിസ്‌രിയെ ഈ വാക്കുകള്‍ തെല്ലൊന്നു പിടിച്ചിരുത്തുമെന്നെനിക്ക് തോന്നി. എന്നാല്‍, അത് അബദ്ധമായി. സ്വാ എന്നുച്ചരിക്കാന്‍ അറിയാത്ത ശാഹുല്‍ 'അന ഷോയിം, അന ഷോയിം' എന്നാണ് പറഞ്ഞത്. കാര്യം മനസിലാവാത്ത മിസ്‌രി അത് ഇന്ത്യന്‍ തെറിയാണെന്നു കരുതിക്കാണും. 

ഒരു റമദാന്‍ മാസത്തില്‍ ശമ്പളത്തെ ചൊല്ലി അവര്‍ വക്കുതര്‍ക്കമായി

'ഷോയിം യാ ഹിമാര്‍' എന്നും അലറിക്കൊണ്ട് ഒരു പുലിയെപ്പോലെ അയാള്‍ അവന്റെ നേരെ കുതിച്ചു. പുലിയുടെ കയ്യിലകപ്പെട്ട പൂച്ചയെപ്പോലെ അവര്‍ കടിപിടി കൂടി. അവന്റെകവിളില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് മിസ്‌രിയെ പിന്നിലൂടെ വലിച്ചുമാറ്റിയ ശേഷം ശാഹുലിന്റെ കയ്യുംപിടിച്ച് പുറത്തേക്കോടി. 'വാ അയാള്‍ നിന്നെ കൊല്ലും നമുക്ക് കഫീലിനെ(അറബി) കണ്ടു വിവരം പറയാം'.

അവന്‍ സമ്മതിച്ചില്ല. 'പോലീസില്‍ പോയി പറയാം'. അവന്‍ പറഞ്ഞു. ഞങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ ലക്ഷ്യം വെച്ചുനടന്നു. വഴിയില്‍ വെച്ച് സൈക്കിളില്‍ അത്യാവശ്യമായി പോവുന്ന സുഹുത്ത് റഷീദിനെ കണ്ടു. നന്നായി അറബി സംസാരിക്കുന്ന റഷീദ് ഞങ്ങള്‍ക്ക് ആശ്വാസമായി. 'നിങ്ങള്‍ സ്‌റ്റേഷനിലേക്ക് പൊയ്‌ക്കോളൂ ഞാന്‍എത്താം'-അയാള്‍ പറഞ്ഞു. 

സ്‌റ്റേഷനില്‍ ഞങ്ങളെത്തിയപ്പോഴേക്കും റഷീദും എത്തി കാര്യം ബോധിപ്പിച്ചു. പോലീസ് ജീപ്പ് മിസ്‌രിയുമായി എത്തിയത് വളരെ പെട്ടെന്നായിരുന്നു. സ്‌റ്റേഷനിലെ ഒരു പ്രത്യേക മുറിയില്‍ ഇസ്ലാമിക് ഡിസൈനില്‍ തീര്‍ത്ത ചുവന്ന കാര്‍പെറ്റില്‍ ഞങ്ങളെ ഇരുത്തി മുന്നിലായി ഖുര്‍ആന്‍ വെച്ച് പോലിസ് മേധാവിയും ഇരുന്നു. റഷീദ് കാര്യങ്ങള്‍ വിവരിച്ചു തുടങ്ങിയപ്പോഴെക്ക് മിസ്‌രിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, അയാള്‍ ഖുര്‍ആന്‍ കയ്യിലെടുത്ത് നിറകണ്ണുകളോടെ സത്യം ചെയ്തു പറഞ്ഞു- ' ഇവര്‍ എന്റെ മക്കളാണ്, മാപ്പ്... മാപ്പ്... ഇനിയൊരിക്കലും ഉണ്ടാവില്ല, ഇവര്‍ എന്റെ മക്കളാണ്'.

അയാള്‍ എഴുന്നേറ്റ് ശഹുലിനെ മാറോടു ചേര്‍ത്തണച്ച് നെറ്റിയില്‍ വാത്സല്യപൂര്‍വ്വം ചുംബിച്ചു. എന്റെ ഇമകള്‍ നിശ്ചലമായി, ശാഹുലിന്റെ ചുണ്ടുകള്‍ വിതുമ്പി, പോലീസ് മേധാവി ശാഹുലിനോട് മാപ്പ് സ്വീകാര്യമാണോ എന്നരുളി, അവന്‍ വിതുമ്പിക്കൊണ്ട് സമ്മതിച്ചു.

ഉച്ചഭക്ഷണസമയശേഷം ഞങ്ങള്‍ സന്തോഷത്തോടെ ഓഫീസിലേക്ക് കയറുമ്പോള്‍ വലിയ മൂക്കിന്‍തുമ്പില്‍ താങ്ങിനിര്‍ത്തിയ കണ്ണടക്ക് മുകളിലൂടെ മിസ്‌രി ക്രൂരമായിത്തന്നെ ചുവന്ന കണ്ണുകള്‍ തറപ്പിച്ച് ഗര്‍ജ്ജിച്ചു. 'ശാഹുല്‍ നീ പുറത്ത്, നിനക്കിവിടെ ജോലിയില്ല. ഷാനു നിനക്ക് വേണമെങ്കില്‍ ജോലി ചെയ്യാം'.

ഉടനെ ശാഹുല്‍ നിശ്ചയധാര്‍ഢ്യത്തോടെ  പുറത്തേക്കിറങ്ങി. ഞാന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. തുണയായി ആരുമില്ലാത്ത നാട്ടില്‍ വരുന്ന വഴി ഉണ്ടായിരുന്ന പണം അപഹരിക്കപ്പെട്ട അവസ്ഥയില്‍, എത്തിയ വിവരം നാട്ടിലറിയിക്കാന്‍, ഒരു റിയാല്‍ കോയിന്‍ തന്നു സഹായിച്ചതും, മിസ്‌രി കഴിച്ച ബാക്കി കുബ്ബൂസ് കഷ്ണങ്ങള്‍ ഒരു പത്രത്തില്‍ ഒരുമിച്ചിരുന്നു കഴിച്ചതും, ശൈത്യത്തിന്റെ അതികാഠിന്യത്തില്‍ തന്‍േറതുതുപോലുമല്ലാത്ത മുറിയില്‍ മറ്റു മലയാളികളോട് ഒരു മൂലയിലെങ്കിലും കിടക്കാനൊരിടം ശരിയാക്കുകയും ചെയ്ത അവനെ എനിക്ക് എങ്ങനെ ഉപേക്ഷിക്കാനാവും. എന്റെ തലച്ചോറിനുള്ളിലെ ഏതോ ഞരമ്പുകളില്‍ ഞാന്‍ അക്കാര്യം വായിച്ചു. ഞാനും ശഹുലിനോടൊപ്പം ഇറങ്ങി.

നാട്ടില്‍ നിന്നും അറബിയുമൊന്നിച്ച് ചായകുടിച്ച സൗഹൃദത്തിന്റെ ബലത്തില്‍ ഞാന്‍ ശാഹുലിനോട് പറഞ്ഞു. 'നമുക്ക് അറബിയോട് പറയാം, ഞാന്‍ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും'. അയാള്‍ ഇതിലേറെ ക്രൂരനാണെന്ന് പറഞ്ഞുകൊണ്ട് നിഷേധിച്ചെങ്കിലും അവന്‍ കൂടെ വന്നു. രണ്ടു കിലോമീറ്റര്‍ നടന്നു ഞങ്ങള്‍ അറബിയുടെ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെത്തി.

 മേശപ്പുറത്തിരുന്ന പേപ്പര്‍കട്ടര്‍ കയ്യിലെടുത്ത് ശാഹുലിനു നേരെ ചാടിക്കൊണ്ട് അലറി.

മിസ്‌രി ഫോണില്‍ പറഞ്ഞുകൊടുത്ത കഥയെല്ലാം വിശ്വസിച്ച അറബി ചുളിഞ്ഞ നെറ്റിയുമായി ഞങ്ങളെ ക്രൂരമായി നോക്കി. നടന്ന നാടകീയ രംഗങ്ങള്‍ സത്യസന്ധമായി വിശദീകരിക്കാന്‍ മാത്രം ഭാഷയറിയാതെ ഞാന്‍ ശ്വാസംമുട്ടിയെങ്കിലും പറയാന്‍ തുനിഞ്ഞതും  അയാള്‍ ഞങ്ങള്‍ക്കുനേരെ കുരച്ചുചാടി.  മേശപ്പുറത്തിരുന്ന പേപ്പര്‍കട്ടര്‍ കയ്യിലെടുത്ത് ശാഹുലിനു നേരെ ചാടിക്കൊണ്ട് അലറി.

അയാള്‍ ഉടനെ ശാഹുലിന്റെ ഇഖാമ പിടിച്ചുവാങ്ങി. നിന്നെ ഞാന്‍ കാണിച്ചുതരാം എന്ന് പറഞ്ഞു. അതു കേട്ടതും ശാഹുല്‍ വാണം വിട്ട ശരം പോലെ ഇറങ്ങി ഓടി.

ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ കാറില്‍ കയറാന്‍ അറബി എന്നോട് ആവശ്യപ്പെട്ടു. ശേഷം, വീണ്ടും ആ ഗുഹാമുഖത്ത് എന്നെ തള്ളിയിട്ട് അയാള്‍ പോയി.

വൈകിട്ട് റൂമിലെത്തി. അവിടെ ശാഹുലിനെ കണ്ടില്ല, അന്വേഷിച്ചപ്പോഴാണറിഞ്ഞത് ചെക്കിങ്ങില്‍ പെടാതെ റിയാദിലേക്ക് കടത്തുന്ന ടാക്‌സി ഡ്രൈവര്‍ ബാവ അവനെ റിയാദിലേക്ക് രക്ഷപ്പെടുത്തിയെന്ന്.

പിന്നീടവന്‍ റിയാദില്‍ പലയിടങ്ങളിലായി ഒളിച്ചും പാത്തും ജോലി നോക്കിയിരുന്നെന്നു കേട്ടിരുന്നു. ഏതോ പൊതുമാപ്പിലോ ആരുടെയെങ്കിലും ഒത്താശയിലോ നാട്ടിലെത്തിയോ എന്നൊന്നുമറിയില്ല. നിലമ്പൂര്‍ക്കാരനായ ആ കട്ടിമീശക്കാരനെ പലതവണ ഞാന്‍ ഓര്‍മയില്‍ നിന്നെടുത്തു വരച്ചുനോക്കി. ഫെയിസ്ബുക്കില്‍ പലതവണ പരതിനോക്കി. കണ്ടില്ല.

അവനിപ്പോള്‍ എവിടെയായിരിക്കും? 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​