ഫരീദ്പുരില്‍ നിന്ന് ക്വാലാലംപൂരില്‍ എത്തിയതിന്റെ സന്തോഷം ഒക്കെ കെട്ടടങ്ങി. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. തൃപ്തിയില്ല. 

പലരും പറഞ്ഞു സിംഗപ്പൂര്‍ നല്ല സ്ഥലം ആണ്. ഇക്കരെ നിക്കുമ്പോള്‍ അക്കര പച്ച ആണല്ലോ. പല സിംഗപ്പൂര്‍ കമ്പനികളിലും ജോലിക്കു ശ്രമിച്ചു. 
പല കൂട്ടുകാരോട് ജോലി  ശരിയാക്കി തരാന്‍ കാലു പിടിച്ചു. ഒന്നും ശരിയായില്ല. 

ദൈവ കാരുണ്യം കൊണ്ട് വീണ്ടും ഒരു കമ്പനി ഇന്റര്‍വ്യൂവിന് വിളിച്ചു. ആ സമയത്തു ഇടക്ക് സിംഗപ്പൂര്‍ പോയി ജോലി നോക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാട് ആയിരുന്നു. മിക്കവാറും ബാഗ് പോലും ഇല്ലാതെ ആണ് പോക്ക് വരവ്. നേരെ ബസില്‍ കയറി ഇരിക്കും, പോകും, രാവിലെ ഒരു 5 മണിക്ക് ബസ് സിംഗപ്പൂര്‍ എത്തും. 

അങ്ങനെയൊരിക്കല്‍ പതിവ് ഇന്റര്‍വ്യൂ യാത്ര. ബസ്  അഞ്ച് മണിക്ക് സിംഗപ്പൂര്‍ എത്തി. ഞാന്‍ പുറത്തിറങ്ങി അടുത്ത മെട്രോ റെയില്‍ സ്‌റ്റേഷനലിലേക്കു നടന്നു. വഴി ഒന്നും അത്ര പരിചിതമായിരുന്നില്ല. മറ്റു പല യാത്രക്കാരും നടക്കുന്നതിനു പിന്നാലെ ഞാനും നടന്നു. എന്റെ വിശ്വാസം തെറ്റിയില്ല അവര്‍ മെട്രോ സ്‌റ്റേഷനില്‍ തന്നെ എന്നെ എത്തിച്ചു. 

പോക്കറ്റില്‍ നിന്ന് eazylink കാര്‍ഡ് എടുത്തു  മെഷീനില്‍ കാണിച്ചു. ചുവന്ന ലൈറ്റ് കത്തിയത് കണ്ടു ഞാന്‍ അമ്പരന്നു വീണ്ടും കാണിച്ചു. വീണ്ടും ചുമപ്പ് കത്തി. സ്‌ക്രീനില്‍ നോക്കിയപ്പോള്‍ കാര്യം മനസിലായി കാര്‍ഡില്‍ ക്യാഷ് ഇല്ല. 

പോക്കറ്റില്‍നിന്ന് പേഴ്‌സ് എടുത്തു തുറന്നു പല തവണ കുടഞ്ഞിട്ടു നോക്കി. ഒരു ഡോളര്‍ പോലും കിട്ടിയില്ല. ഉണ്ടെങ്കിലല്ലേ കിട്ടൂ. 

കൂട്ടുകാരെയോ മറ്റോ വിളിക്കാന്‍ സിംകാര്‍ഡ് പുതിയതു ഇടണം. അതിനും വേണം ക്യാഷ്. കൈയില്‍ ആകെ ഉള്ളത് കുറച്ചു മലേഷ്യന്‍ റിങ്കിറ്റ്. കുറേ നേരം എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തൂണുകളില്‍ ഒക്കെ ചാരി നിന്ന് സമയം കളഞ്ഞു. 

നേരം വെളുക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ചില്‍ പോയി ക്യാഷ് മാറാം എന്ന് മനസ്സില്‍ വിചാരിച്ചു. പക്ഷെ  അത് തുറക്കണമെങ്കില്‍ കുറഞ്ഞത്  ഒമ്പത് മണിയെങ്കിലും ആകും.  ഒമ്പത് മണി വരെ സ്‌റ്റേഷനില്‍ നിന്നിട്ട് ഇന്റര്‍വ്യൂവിന് കുളിച്ചു ഡ്രസ്സ് മാറി എന്ന് ചെല്ലാനാ? 

മിക്കവാറും  ഇന്റര്‍വ്യൂ നടക്കുന്ന കമ്പനിയുടെ അടുത്തുള്ള മാളുകളില്‍ കുളിച്ചു വസ്ത്രം മാറി പോകാറ് ആണ് പതിവ്.  സമയം വളരെ കുറവായാതിനാല്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ. 

ആരോടെങ്കിലും ചോദിക്കാന്‍ അപകര്‍ഷതബോധം  അനുവദിക്കുന്നില്ല. തൊഴിലാളികളായ സഹയാത്രക്കാരോട്  ഉള്ള പുച്ഛമനോഭാവവും എന്നെ അകറ്റി. അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും ഞാന്‍ ഭയപ്പെട്ടു. 

ചൈനക്കാരോട് ചോദിച്ചാല്‍ ഒറ്റക്കാശ് കിട്ടില്ല. ലേബര്‍ തൊഴിലാളികളായ പാവം തമിഴ് നാട്ടുകാര്‍ മാത്രമേ സഹായിക്കൂ. എന്നിട്ടും ചോദിക്കാന്‍ എനിക്ക് മടി ആയിരുന്നു. അവസാനവും ഞാന്‍ രണ്ടും കല്‍പ്പിച്ചു ഒരു തമിഴ് തൊഴിലാളിയോട് ചോദിക്കാന്‍ തീരുമാനിച്ചു. 

പല തമിഴരും  കടന്നു പോയി, ഞാന്‍ ചോദിച്ചില്ല. 

അവസാനം പാവം എന്ന് തോന്നിയ ഒരു തമിഴ് വംശജനോട് പോയി ചോദിച്ചു. 'ഒരു നിമിഷം അണ്ണാ, അണ്ണാ യെന്‍ കൈയില്‍ കാശു ഇല്ലൈ എപ്പടി ടിക്കറ്റ് എടുക്കണം എന്ന് തെരിയാത്. ഇന്നേക്ക് ഒരു ഇന്റര്‍വ്യൂ ഇറിക്ക്. ടൈംക്കു പോകലെയെന്നാ കിടക്കാതെ, ദയവു സെഞ്ചു ഉദവി പണ്ണണോം'  

ഏതോ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ചെറിയ എന്തോ പണി ആണ് ആ അണ്ണന് . വിസിറ്റിംഗ് വിസ മാറ്റിയിട്ടുമില്ല. കൈയില്‍ തുച്ഛമായ ക്യാഷ് മാത്രമേയുള്ളൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. 

കേട്ടയുടന്‍ ഞാന്‍ പഴ്‌സില്‍ നിന്ന് 50 റിങ്കിറ്റ് എടുത്തു നീട്ടി. പകരം 20 ഡോളര്‍ തന്നാല്‍ മതി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പേഴ്‌സില്‍  ആകെ 20 ഡോളറേ ഉള്ളു. എന്നിട്ടു അത് കാണിച്ചു എന്നോട് പറഞ്ഞു, നാന്‍ ക്യാഷ് തരേന്‍ ആന എന്നെ ഏമാത്തിടാതെ, നോട്ട് ഒര്‍ജിനല്‍ താനെ?' ആ നോട്ട് കള്ളനോട്ടു ആണോ അതിന്റെ വിനിമയ നിരക്ക് എത്ര എന്ന് ഒന്നും ആ പാവം മനുഷ്യന് അറിയില്ലാരുന്നു. ഞാന്‍ പറഞ്ഞു, 'എന്നെ വിശ്വാസിക്ക്, ഇത് കൊടുത്താല്‍ എന്തായാലും 20 ഡോളറിനു മുകളില്‍ കിട്ടും'.

അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ചോദിച്ചു. അയാള്‍ക്ക് സ്വന്തമായി ഒരു ഫോണ്‍ ഇല്ലായിരുന്നു. കൂടെ താമസിക്കുന്ന ആരുടേയോ നമ്പര്‍ എനിക്ക് തന്നു. എന്നിട്ടു എന്റെ കൈയിലെ 50 റിങ്കിറ്റും വാങ്ങി നടന്നു നീങ്ങി. 

സിംഗപ്പൂരു നിന്നും പോരുന്നതു വരെ പിന്നീട് ഞാന്‍ ആ മനുഷ്യനെ പല തവണ ഫോണ്‍ വിളിച്ചു. പക്ഷെ ഒരിക്കല്‍ പോലും ഫോണില്‍ കിട്ടിയില്ല. പിന്നെ ഒരിക്കല്‍ കിട്ടിയപ്പോള്‍, അയാള്‍ നാട്ടിലേക്ക് തിരിച്ചു പോയി എന്ന് ഫോണ്‍ എടുത്ത ആള്‍ പറഞ്ഞു. അന്നെനിക്ക് മനസ്സിലായി. കോട്ടും സ്യൂട്ടുമല്ല കാര്യം. മനുഷ്യപ്പറ്റാണ്. 
 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?