'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുള്‍ പരന്ന വേളയില്‍ 
അന്ധകാര പൂര്‍ണ്ണമായ രാത്രിയാണുപോല്‍ 
എന്‍ ഗൃഹത്തില്‍ നിന്നുമേറെ ദൂരയാണു ഞാന്‍ 
നീ നയിക്കുക സാദരം പ്രഭോ, നിന്‍ 
പ്രകാശ ധാര തൂകി നീ നയിക്കുക' !


സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ എന്നും എനിക്ക് പ്രചോദനം നല്‍കിയ ഒരു ഗാനമാണിത്.ഒരു കോണ്‍വെന്റ സ്‌കൂളിലായിരുന്നുസ്‌കൂള്‍ ജീവിതത്തിന്റെ തുടക്കം.. ആ സ്‌കൂളിലെ വിദ്യഭ്യാസം ഏറെ ഗുണകരമായിരുന്നു. കാത്തോലിക്കാ സഭയുടെ കീഴിലുള്ള മൌണ്ട് കാര്‍മല്‍ ഗേള്‍സ് സ്‌ക്കൂളിലായിരുന്നു ഞാന്‍ പഠിച്ച് വളര്‍ന്നത്.

ഒമ്പതില്‍ പഠിക്കുന്ന സമയമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ ഒരു കന്യാസ്ത്രീ വന്നു. സ്‌കൂളിന്റെ കീഴിലുള്ള ബിഎഡ് കോളില്‍ പഠിക്കാനെത്തിയതായിരുന്നു അവര്‍. സൂന സിസ്റ്റര്‍ എന്നായിരുന്നു അവരുടെ പേര്. വെളുത്ത നീണ്ട വിരലുകളുള്ള, കണ്ണുകളില്‍ എല്ലാവരോടുമുള്ള സ്‌നേഹം നിറച്ചൊരമ്മ, അവരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ സിസ്റ്റര്‍ എന്ന് വിളിക്കാനല്ല, അമ്മേ എന്ന് വിളിക്കാനാണ് തോന്നിയിരുന്നത്. അത്രയ്ക്കും സ്‌നേഹത്തോടെയായിരുന്നു കുട്ടികളോട് അവര്‍ പെരുമാറിയിരുന്നത്.

ബാല്യത്തില്‍ അമ്മ നഷ്ടപ്പെട്ടിരുന്ന എനിക്ക് സിസ്റ്ററിന്റെ കുട്ടികളോടുള്ള വാല്‍സല്യം അവരോട് കൂടുതലായി അടുക്കാനാനുള്ള കാരണമായി.. 

കുറച്ച് നാളുകള്‍ ഞങ്ങള്‍ക്ക് എക്‌സ്ട്രാ ക്ലാസ് എടുക്കാന്‍ സിസ്റ്റര്‍ ഉണ്ടായിരുന്നുള്ളു.. പിന്നീട് പഠനം കഴിഞ്ഞ്  സിസ്റ്റര്‍ പോയപ്പോള്‍ ഇരുണ്ടുപോയത് ഞങ്ങള്‍ കുട്ടികളുടെ മനസ്സായിരുന്നു.. 

അന്ന്  സിസ്റ്റര്‍ പോകുന്നതിന് മുമ്പ് പറഞ്ഞു: 'കുട്ടികളെ, നിങ്ങള്‍ എന്റെ സ്വന്തം മക്കളാണ്. ദെവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്, നിങ്ങള്‍ പഠിക്കുക, അതിനൊപ്പം തന്നെ സഹജീവികളെ സഹായിക്കുക.നിങ്ങള്‍ക്ക് എന്തേലും പ്രയാസമോ, ബുദ്ധിമുട്ടുകളോ തോന്നുന്ന സമയം ദൈവത്തിനെ വിളിക്കുന്ന സമയം എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനായി ഞാനെന്ന അമ്മ ഈ ലോകത്തിന്റെ കോണിലെവിടെങ്കിലും ഉണ്ടെന്ന് ചിന്തിക്കു, നിങ്ങളുടെ എല്ലാ വിജയത്തിനും എന്റെ പ്രാര്‍ത്ഥന എന്നും ഉണ്ടാകും'- ഇങ്ങനെ പറയുമ്പോള്‍ സിസ്റ്ററിന്റെ കണ്ണുകളും നിറഞ്ഞിരുന്നു,
 
ഞങ്ങള്‍ കുട്ടികളെല്ലാം കൂടി സിസ്റ്റര്‍ക്ക് മാതാവിന്റേയും, ഉണ്ണിയേശുവിന്റെയും ചിത്രമുള്ള ഒരു ആശംസാകാര്‍ഡ് സമ്മാനിച്ചു.. നിറഞ്ഞ മിഴികളോടെ യാത്രയാക്കി.

ഇപ്പോഴും ഓരോ യാത്രകളിലും കന്യാസ്ത്രീകളെ കാണുമ്പോള്‍, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കാറുണ്ട്, അമ്മയെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന സൂനാ സിസ്റ്ററെ. എവിടെ വെച്ചെങ്കിലുമൊന്ന് കണ്ടു മുട്ടിയിരുന്നുവെങ്കില്‍ എന്ന ആഗ്രഹത്തോടെ.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​