ആറ്റിങ്ങലില്‍ നിന്നു വര്‍ക്കല റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ഒരു ഓട്ടോ യാത്രക്കിടയിലാണ് ഡ്രൈവറുടെ സീറ്റിന്റെ പുറകിലായി വ്യത്യസ്തമായ രീതിയില്‍ വളരെ ഭംഗിയോടെ എഴുതിയിരിക്കുന്ന കുറച്ചു വരികള്‍ ശ്രദ്ധിച്ചത്.

Any time call me   94470~~~~~
Facebook   ~~~~~~~@facebook.com
താഴെയായി മലയാളത്തില്‍ ഒരു കുറിപ്പും
       
'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'

കൗതുകത്തോടെ ഞാന്‍ അതു വായിച്ചു.

എന്തായിരിക്കും ഈ ലിങ്ക് തുറന്നാല്‍ അതില്‍ ഉണ്ടാകുന്നത്. എന്തായാലും ഒരു മണിക്കൂര്‍ യാത്രയുണ്ട് വര്‍ക്കല എത്താന്‍. ഞാന്‍ എന്റെ ഡാറ്റ ഓണാക്കി മുഖപുസ്തകം തുറന്നു സെര്‍ച്ച് ചെയ്തു. പ്രൊഫൈല്‍ കണ്ടെത്തി ഓപ്പണ്‍ ആക്കി. ഓട്ടോ ചേട്ടന്റെ മുഖം തന്നെയാണ് പ്രൊഫൈല്‍ പിക്ചര്‍. താഴേക്കു താഴേക്കു നോക്കി. ചേട്ടന്റെ കുറച്ചു സെല്‍ഫികളും ഒന്നു രണ്ടു ഷെയര്‍ പോസ്റ്റുമല്ലാതെ വ്യത്യസ്തമായ മറ്റൊന്നും അതില്‍ കാണാന്‍ കഴിഞ്ഞില്ല. പിന്നെന്തിനാ ഇതു തുറക്കരുത് എന്നൊരു താക്കീത്. ഇനി ഫോട്ടോസില്‍ എന്തെങ്കിലും ഉണ്ടാകുമോ ?

ഞാന്‍ ഫോട്ടോസ് ഓപ്പണ്‍ ചെയ്തു. അതു ഓരോന്നായി നോക്കുന്നതിനിടക്കാണ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി സ്വന്തം മുഖം മറച്ചിരിക്കുന്ന കുറച്ചു ഫോട്ടോസ് ഞാന്‍ ശ്രദ്ധിച്ചത്. അതു ഓരോന്നായി ഞാന്‍ ഓപ്പണ്‍ ചെയ്തു. കുറച്ചു തെരുവ് കുട്ടികളെ ചേര്‍ത്തു നിര്‍ത്തിയും അവര്‍ ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നതുമായ കുറച്ചു ഫോട്ടോസ്.

'അതെന്താ ചേട്ടാ അത്ര വലിയ സീക്രട്ട്'

പക്ഷെ എല്ലാ ഫോട്ടോയിലും ഓട്ടോ ചേട്ടന്റെ മുഖം എന്തോ ചെയ്തു മറച്ചിരിക്കുന്നു. അതു എന്തിനായിരിക്കും അങ്ങനെ മറച്ചിരിക്കുന്നത് ?

ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.എന്താ ചേട്ടാ ഈ ഫോട്ടോയില്‍ എല്ലാത്തിലും ചേട്ടന്റെ മുഖം മറച്ചിരിക്കുന്നത് ?

'ഓ സര്‍, അതു നോക്കിയായിരുന്നോ, അതു വലിയൊരു സീക്രട്ടാണ് സാറേ'. 

എന്റെ കൗതുകം വര്‍ധിച്ചു.

'അതെന്താ ചേട്ടാ അത്ര വലിയ സീക്രട്ട്'

അതൊക്കെ ഉണ്ട് , ഞാന്‍ എന്നും ഒന്നു രണ്ടു പൊതി ചോറു വാങ്ങി കൊടുക്കാറുണ്ട് അവര്‍ക്ക്. അപ്പോള്‍ എടുക്കുന്ന ഫോട്ടോസാ അതൊക്കെ.

'അതൊക്കെ നല്ല കാര്യമല്ലേ ചേട്ടാ, അതിനെന്തിനാ ഇങ്ങനെ മുഖം മറച്ചിരിക്കുന്നത്. ചേട്ടനെന്താ നാണക്കേടാണോ അവരൂടെ കൂടെ നില്‍ക്കുന്നത്'

'ഹ ഹ ഹ എന്തു നാണക്കേട്  അതും ഒരു ചെറിയ കഥയാ സാറേ'

എന്തു കഥ എനിക്ക് വീണ്ടും ആകാംക്ഷയായി. 

'എന്നാ ചേട്ടന്‍ പറയു. ഒരുപാട് സമയം ഉണ്ടല്ലോ. എനിക്കാണേല്‍ കഥ കേള്‍ക്കാന്‍ വല്യ ഇഷ്ടവുമാണ്'.

'സാറിനു കേള്‍ക്കാന്‍ അത്ര താല്‍പര്യമാണെങ്കില്‍ ഞാന്‍ പറയാം'

'ആരോരുമില്ലാതെ തെരുവില്‍ തെണ്ടി നടക്കുന്ന ചേരി പിള്ളേരാ അതു. ഒരുനേരത്തെ അന്നത്തിന് പോലും വഴിയില്ലാത്ത  പിള്ളാര്. ഒരിക്കല്‍ ഒരു വലിയ വീട്ടിലെ സാറിനെയും കൊണ്ടു ഓരോട്ടം പോയതാ ഞാന്‍ ആ ചേരീല്. അന്ന് ആ സാറ് രണ്ടു പൊതി ചോറു വാങ്ങി ആ പിള്ളേര്‍ക്ക് കൊടുത്തിട്ടു കൂടെ നിന്നു ഫോട്ടോ എടുക്കുന്നത് കണ്ടു'

'പുള്ളി എന്തിനാ ചേരിപ്പിള്ളരുടെ കൂടെ നിന്നു ഫോട്ടോ എടുക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അങ്ങനെ തിരിച്ചു പോകുന്ന സമയത്തു ഞാന്‍ അയാളോട് ചോദിച്ചു. സാറിനെന്തിനാ  ആ  ചേരി പിള്ളേരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ?'

'അപ്പോഴയാള് പറയുവാ, ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഫോട്ടോയൊക്കെ ഫേസ്ബുക്കില്‍ ഇട്ടാല്‍ സമൂഹത്തില്‍ ഒരു വില ഉണ്ടാകുമെന്നും പത്തു പേരറിയാനുള്ള എളുപ്പ വഴിയാണ് ഇതൊക്കെയെന്നും. അപ്പൊ നാളെയും ഇവിടെ വരുമൊന്നുള്ള ചോദ്യത്തിന് ആ ദുഷ്ടന്‍ പറഞ്ഞത് എന്താന്നു അറിയാമോ സാറിന്. പിന്നേ ഈ തെണ്ടികളെ ഊട്ടലല്ലേ എന്റെ പണി. ഇവറ്റകളെ കാണുന്നതേ എനിക്ക് അറപ്പാ. പിന്നെ ഈ ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടിയല്ലേ രണ്ടു പൊതി ചോറു വാങ്ങി കൊടുത്തതെന്ന്. സത്യം പറഞ്ഞാ എനിക്കയാളോട് അപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നി. പിന്നെ അവരൊക്കെ വല്യ വല്യ ആള്‍ക്കാരല്ലേ. നമുക്ക് ദേഷ്യം വന്നിട്ടെന്താ കാര്യം'

'പക്ഷെ അയാളെ വീട്ടില്‍ കൊണ്ട് ആക്കി തിരിച്ചു പോരുമ്പോള്‍ എനിക്കും അങ്ങനെ ഒരു സ്വാര്‍ഥത തോന്നി സാറേ. ഞാനും അങ്ങനെ ചെയ്താല്‍ എന്നെയും പത്തു പേരറിയില്ലേ. കൂടുതല്‍ ആളുകള്‍ അറിയുമ്പോള്‍ ഓട്ടവും കൂടുതല്‍ കിട്ടിയാലോ എന്നൊക്കെ ഞാനും ചിന്തിച്ചു. അങ്ങനെയൊക്കെ ചിന്തിച്ചു രണ്ടു പൊതി ചോറും വാങ്ങി ഞാനും പോയി അവിടേക്ക്. പിള്ളേര്‍ക്ക് ചോറു കൊടുത്തിട്ട് കൂടെ നിന്നു കുറച്ചു ഫോട്ടോ ഞാനും എടുത്തു ഫേസ്ബുക്കില്‍ ഇടാന്‍.പക്ഷെ ആ പാവങ്ങള്‍ അതു ആര്‍ത്തിയോടെ കഴിക്കുന്ന കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല സാറേ. കാരണം ഞാനും ഒരു നേരത്തെ ആഹാരം പോലുമില്ലാതെ ഒരുപാട് പട്ടിണി കിടന്നിട്ടുള്ളതാ. അതുകൊണ്ടു വിശപ്പിന്റെ വിലയെന്താന്നു എനിക്ക് നല്ലതു പോലെ അറിയാം. ആ സംഭവം ആയിരുന്നു തുടക്കം. പിന്നെ പിന്നെ ഓട്ടം കൂടുതല്‍ കിട്ടുന്ന ദിവസമെല്ലാം രണ്ടോ മൂന്നോ പൊതി ചോറു വാങ്ങി കൊടുക്കും ഞാന്‍ അവര്‍ക്കു. ഓട്ടം ഇല്ലാത്തപ്പോള്‍ എന്തു ചെയ്യാനാ സാറേ. എന്നാലും കല്യാണങ്ങള്‍ക്കു ബാക്കി വരുന്നതും അറിയുന്ന വീടുകളില്‍ നിന്നും ഒക്കെ എന്നെക്കൊണ്ട് പറ്റുന്ന പോലെ കൊണ്ടു കൊടുക്കും ആ പാവങ്ങള്‍ക്ക്. വിശപ്പിന്റെ വിലയെന്താണെന്നു ഒരു പക്ഷെ സാറിനു മനസിലാവില്ല. പട്ടിണി എന്താണെന്നു ശരിക്കും അതു അനുഭവിച്ചിട്ടുള്ളവനു മാത്രമേ മനസ്സിലാവൂ'

സത്യം പറഞ്ഞാല്‍ അതെല്ലാം കേട്ടപ്പോ സ്വയം പുച്ഛമാണ് എനിക്ക് തോന്നിയത്. കുറച്ചു കാശുള്ളതിന്റെ പേരില്‍ സമൂഹത്തില്‍ വലിയവന്‍ എന്നു കരുതിയ ഞാന്‍ ആ മനുഷ്യന്റെ മുന്നില്‍ എത്രയോ ചെറുതാണെന്ന് എനിക്ക് തോന്നിപ്പോയി. കഴിക്കുന്ന ഭക്ഷണത്തില്‍ ഒരു മുടി ഇരുന്നാല്‍ പോലും അതപ്പാടെ വേസ്റ്റില്‍ കളയുന്ന എനിക്ക് എന്തു യോഗ്യത ആണ് ഉള്ളത് അയാളുടെ മുന്നില്‍.

'സാറേ സ്ഥലമെത്തി'

ഡ്രൈവറുടെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ഓ സംസാരിച്ചിരുന്നു സ്ഥലം എത്തിയതറിഞ്ഞില്ല.

'എത്ര കാശായി ചേട്ടാ ?'

'നാനൂറ് രൂപ.'

ഒരു ആയിരത്തിന്റെ നോട്ടെടുത്തു ഞാന്‍ ചേട്ടന് കൊടുത്തു. (അന്ന് ആയിരത്തിന്റെ നോട്ട് പിന്‍വലിച്ചിട്ടില്ല )

'അയ്യോ സാറേ ചില്ലറ ഇല്ലാലോ ബാക്കി തരാന്‍'

'സാരമില്ല അതു ചേട്ടന്‍ വച്ചോളൂ ഇന്ന് അവര്‍ക്ക് ചോറു വാങ്ങി കൊടുക്കുമ്പോ എന്റെ വകയായി മൂന്നു നാലു പൊതി അധികം വാങ്ങിക്കോളൂ ബാക്കി കാശിന്'

'വല്യ സന്തോഷം സാറേ അതുങ്ങള്‍ക്കു ഒരു നേരത്തെ അന്നം കൊടുക്കാന്‍ തോന്നിയല്ലോ. സാറിനെ ദൈവം അനുഗ്രഹിക്കും. എന്നാപ്പിന്നെ ഞാന്‍ പോട്ടെ സാറേ'.

'ശരി , പക്ഷെ ആ ഫോട്ടോയില്‍ മുഖം മറച്ചിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചേട്ടന്‍ പറഞ്ഞില്ലലോ'.

ചേട്ടന്‍ വണ്ടി ഓഫ് ആക്കി പുറത്തിറങ്ങി.

'സാറെന്നോട് ക്ഷമിക്കണം. ആ പാവങ്ങള്‍ക്ക് എന്നും ഒരു നേരത്തെ അന്നം എങ്കിലും കൊടുക്കണം എന്ന് വല്യ ആശയാ ഇപ്പൊ. പക്ഷെ സാറിനറിയാമല്ലോ ഇതു ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടു ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്. വണ്ടിയുടെ വാടകയും വീട്ടുചിലവും കഴിഞ്ഞു തുച്ഛമായ പണമേ മിച്ചമുണ്ടാകു. വണ്ടിയില്‍ കയറുന്ന എല്ലാവരോടും ഞാന്‍ ഇത് പറയും. കേട്ടു കഴിയുമ്പോ ചിലരൊക്കെ ഇതുപോലെ സഹായിക്കും. ഇപ്പൊ സാറെന്നോട് അവശ്യപ്പെട്ടില്ലേ കഥ പറയാന്‍ അതുപോലെ എല്ലാവരോടും  ഈ കഥ പറയാന്‍ വേണ്ടി മാത്രം എന്റെ ചെറിയ മനസില്‍ തോന്നിയ ഒരാശയം ആണ് സാറേ ആ രഹസ്യം'.

'സാറ് വണ്ടിയില്‍ കേറിയപ്പോ ആദ്യം വായിച്ചതെന്താ ഈ ലിങ്ക് തുറക്കരുത് എന്നല്ലേ. മലയാളി അല്ലേ, എന്തു ചെയ്യരുത് എന്നു എഴുതി വച്ചാലും അതിനു വിപരീതമേ ചെയ്യൂ. തുപ്പരുതെന്ന് എഴുതി വച്ചാല്‍ അവിടയേ തുപ്പൂ, നോ പാര്‍ക്കിങ് എന്ന് കണ്ടാല്‍ കൃത്യം അവിടെ തന്നെ പാര്‍ക്ക് ചെയ്യും. അതുകൊണ്ട് തീര്‍ച്ചയായും മിക്കവരും അതു തുറന്നു നോക്കും...'

പക്ഷെ ആ ഫോട്ടോയില്‍ മുഖം മറച്ചിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചേട്ടന്‍ പറഞ്ഞില്ലലോ'.

'പിന്നെ ആ ഫോട്ടോകളില്‍ മുഖം മറച്ചിരുന്നത് കൊണ്ടല്ലേ അതിനെപ്പറ്റി മാത്രം സാറ് എന്നോട് ചോദിച്ചത്. അല്ലെങ്കില്‍ എല്ലാ ഫോട്ടോയും നോക്കും പോലെ അതും സാറ് വെറുതേ നോക്കി പോയേനെ. അവിടെയും മലയാളികളുടെ മാത്രം ഒരു കൗതുകം തന്നെയാണ് കാരണം. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ഒന്നും അറിയാന്‍ ശ്രമിക്കില്ലെങ്കിലും മറ്റുള്ളവന്റെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള മലയാളികളുടെ കൗതുകം'

'അതിന്റെ കാര്യം സീക്രട്ട് ആണ് എന്നു  കൂടി ഞാന്‍ പറഞ്ഞപ്പോ എന്റെ കഥ കേള്‍ക്കാന്‍ സാറ് തയ്യാറായതും അതേ കൗതുകം കൊണ്ടു തന്നെയാണ്.
എല്ലാം കേട്ടു കഴിഞ്ഞപ്പോ അവരെ സഹായിക്കണം എന്നു തോന്നിയത് കൊണ്ടല്ലേ ഇപ്പൊള്‍ ഈ പൈസ സാറെനിക്കു തന്നത്. അല്ലാതെ സാറ് ഓട്ടോയില്‍ കേറിയപ്പോ തന്നെ ഇവിടെ ഒരു ചേരിയുണ്ടെന്നും അവിടത്തെ പിള്ളാര് പട്ടിണി ആണെന്നും അവര്‍ക്ക് ആഹാരത്തിനു കുറച്ചു കാശു വേണമെന്നും പറഞ്ഞാല്‍ സാറ് തരുമായിരുന്നോ?'

'മറ്റുള്ളവരെ കുറിച്ചു നല്ലതു പോലെ മനസിലാക്കിയാല്‍ മാത്രമേ നമുക്ക് അവരെ സ്‌നേഹിക്കാനും സഹായിക്കാനും ഒക്കെയുള്ള മനസുണ്ടാവൂ.
സാറെനിക്കു മാപ്പു തരണം. സത്യത്തില്‍ ഇതാണ് സാറേ ആ സീക്രട്ട്'

ഒരു അമ്പരപ്പോടെ അയാളോട് യാത്ര പറഞ്ഞു റെയില്‍വേ സ്റ്റേഷനിലേക്കു നടക്കുമ്പോഴും ഒരു ചോദ്യമേ എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു.

'സത്യത്തില്‍ അയാളെപ്പോലെ ഒരു വലിയ മനുഷ്യനെ ഞാനല്ലേ സാറേന്ന് വിളിക്കേണ്ടത്?'

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!