Asianet News MalayalamAsianet News Malayalam

യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

Nee Evideyaanu Vipin Das
Author
Thiruvananthapuram, First Published Aug 1, 2017, 8:05 PM IST

Nee Evideyaanu Vipin Das
'ഡാ.....സുഹാസാണേ...ലേറ്റായാല്‍ കേറ്റൂലാ'

അതും പറഞ്ഞ് ശ്യാം ക്ലാസിലേക്കോടി. 

ദാ ഞാന്‍ വരുന്നു. എഞ്ചിനീയറിംഗ് അവസാന സെമസ്റ്ററില്‍ ആയിരുന്നു ഞാന്‍ അന്ന്. ഇന്റര്‍വെല്ലിന് ഇച്ചിരി വായ്‌നോക്കി ഒരു ചായയും മോന്തി ക്ലാസ്സിലേക്ക് കേറാന്നു വച്ചിറങ്ങിയതാരുന്നു. 

കാന്റീനില്‍ ചെന്നപ്പോള്‍ ബീവറേജിനെ വെല്ലുന്ന തിരക്ക്. ശ്യാം തള്ളിക്കേറി ആദ്യം ഒരു ചായ ഒപ്പിച്ചെടുത്തു.ഞാന്‍ പിന്നേം ആ തിരക്കില്‍ ഇച്ചിരി കഷ്ടപ്പെട്ടു. 
ചായ വാങ്ങി ബാക്കി പൈസ പോക്കറ്റിലേക്ക് തള്ളി തിരിഞ്ഞതും എന്റെ ഇടതു കൈ സൈഡില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കയ്യിലെ ചായ മറിച്ചതും ഒരുമിച്ചായിരുന്നു.

'അയ്യോ..! '

ഞാന്‍ ആകെ വല്ലാതായി. എന്റെ കയ്യിലെ ചായ അവള്‍ക്കു നേരെ നീട്ടി ഞാന്‍  പറഞ്ഞു.

'സോറി..ഇതു നിങ്ങള്‍ എടുത്തോളൂ.ഞാന്‍ വേറെ വാങ്ങിച്ചോളാം.. '

എന്റെ മുഖത്തേക്കൊന്നു നാക്കി ആ ചായയും വാങ്ങി അവള്‍ തിരികെ നടന്നു. ഒരു വാക്കു പോലും മിണ്ടാതെ.

അഹങ്കാരി.

ഫസ്റ്റ് ഇയര്‍ യൂണിഫോം ആണ്. കണ്ടാല്‍ തന്നെ മലയാളി ആണെന്നു മനസിലാവും. പുറകില്‍ പിന്നിയിട്ട മുടിയും നെറ്റിയിലെ ചന്ദനക്കുറിയും കഴുത്തില്‍ കണ്ട കറുത്ത ചരടുമെല്ലാം മലയാളത്തനിമ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാലും ഇത്ര അഹങ്കാരം വേണോ.. ഒന്നു ചിരിക്കുകയെങ്കിലും ആവാലോ..!

പത്തു മിനിട്ടോളം പിന്നെയും നിന്നിട്ടാണ് ഞാന്‍ വീണ്ടുമൊരു ചായ ഒപ്പിച്ചെടുത്തത്. അതു കുടിച്ച് മൂന്നാം നിലയിലേക്ക് നടന്നെത്തിയപ്പോളാണ് ശ്യാം
പറഞ്ഞത് ഓര്‍ത്തത്. 

അയ്യോ, ഇന്നും അറ്റന്‍സ് പോയത് തന്നെ. പ്രതീക്ഷ തെറ്റിയില്ല. എത്തേണ്ട താമസം ഗെറ്റ് ഔട്ട് കിട്ടി.

ജനലില്‍ കൂടി നോക്കിയപ്പോള്‍ രണ്ടാമത്തെ ബെഞ്ചിലിരുന്ന് ശ്യാം ഊറിച്ചിരിക്കുന്നു. എന്തായാലും അറ്റന്റന്‍സ് പോയി. അവളെ ഒന്നൂടെ കാണാമെന്നു വച്ച്  വേഗം താഴേക്ക് നടന്നു. ക്യാന്റീനില്‍ എല്ലായിടത്തും നോക്കി. അവളെ കണ്ടില്ല.

പിന്നീട് കുറേ നാളുകള്‍ അവളെ കണ്ടതേ ഇല്ല. എന്തോ അവള്‍ അധികം പുറത്തിറങ്ങാറില്ല എന്നു തോന്നി.

പിന്നീട് കുറേ നാളുകള്‍ അവളെ കണ്ടതേ ഇല്ല. എന്തോ അവള്‍ അധികം പുറത്തിറങ്ങാറില്ല എന്നു തോന്നി.

അന്നത്തെ ആ സംഭവം നടന്നതു തന്നെ അവള്‍ കോളേജില്‍ എത്തി മാസങ്ങള്‍ കഴിഞ്ഞിട്ടാണ്. എന്നിട്ടും ഞാന്‍ അവളെ കണ്ടത് അന്നാദ്യായിട്ടായിരുന്നു.

പിന്നീടൊരു ദിവസം ഉച്ചയ്ക്ക് മെയിന്‍ ബ്ലോക്കില്‍ പോയപ്പോള്‍ ഓഫീസിനടുത്ത് അവളെ വീണ്ടും കണ്ടു. ഞാന്‍ ചിരിച്ചു. അവള്‍ അറിയാത്ത പോലെ തല താഴ്ത്തി. 

അഹങ്കാരി..! 

പിന്നീട് ഇടക്കിടെയായി ഗ്രൗണ്ടിലും കാന്റീനിലും കണ്ടപ്പോളെല്ലാം ഞാന്‍ അവളെ തുറിച്ചു നോക്കി.ദേഷ്യത്തോടെ. ഇടക്കൊക്കെ അവള്‍ കാണും. ഒരു ഭാവ മാറ്റവുമുണ്ടാകില്ല.

അവസാന അവളുടെ ക്ലാസിലെ ഒരു പരിചയക്കാരനോട് ചോദിച്ച് അവളുടെ പേര് കിട്ടി. 

'അവളെ നോക്കേണ്ട ഏട്ടാ. അതൊരു വല്ലാത്ത ടൈപ്പാ. ഇത്രേം നാളായിട്ടും ഞങ്ങള് പോലും പരിചയപ്പെട്ടിട്ടില്ല. ആദ്യം ക്ലാസിലെ പുലി ആയിരുന്നു. ഒടുക്കത്തെ പഠിപ്പിസ്റ്റ്. ഇപ്പോള്‍ ഇടക്കിടെ മുങ്ങും.പഠിപ്പും പോയി.. എന്താന്ന് ആര്‍ക്കറിയാം' അവന്‍ പറഞ്ഞു നിര്‍ത്തി. 

'അയ്യോ എനിക്കതിനോട് പ്രേമോം കോപ്പും ഒന്നുമല്ലാ, ചുമ്മാ ചോദിച്ചതാ.അവന്റെ ചുമലില്‍ തട്ടി ഞാന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ വിശ്വാസമാവാത്ത പോലെ ഒരു ചിരി നല്‍കി അവന്‍ നടന്നു. 

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.ക്ലാസ് കഴിഞ്ഞു സിദ്ദിച്ചാന്റെ (കോളേജിനു മുന്നില്‍ ഹോട്ടല്‍ നടത്തുന്ന ആളാണ് സ്‌നേഹത്തോടെ ഞങ്ങള്‍ സിദ്ദിച്ച
എന്ന് വിളിക്കുന്ന സിദ്ദിക്ക്) കടയില്‍ നിന്നു ചോറും തിന്ന് റൂമിലേക്ക് ചെന്നപ്പോള്‍ വാടക വാങ്ങാന്‍ മുതലാളി വന്നു നില്‍പുണ്ടായിരുന്നു. ഞാന്‍ വേഗം തിരികെ കോളേജിലേക്ക് നടന്നു. 

എ .ടി.എമ്മില്‍ എത്തിയപ്പോള്‍ ആരുമില്ലായിരുന്നു. വേഗം അകത്ത് കടന്നു എന്റെ കാര്‍ഡില്‍ ആകെ ഉണ്ടായിരുന്ന 2000 രൂപയും പിന്‍വലിക്കാന്‍ നോക്കി. 

ഈ കുന്ത്രാണ്ടത്തില്‍ ഒരു കാലത്തും കാശുണ്ടാവില്ലേ. നാശം...!

അവളുടെ ശബ്ദം ഇടറിയിരുന്നു. കണ്ണുകള്‍ നിറഞ്ഞതു പോലെ തോന്നി.

ഞാന്‍ 1000 അടിച്ചു നോക്കി. ഭാഗ്യമെന്നോണം 2 അഞ്ഞൂറു രൂപ നോട്ടുകള്‍ പുറത്തോട്ടേക്ക് തള്ളി വന്നു. വീണ്ടുമൊരു 500 രൂപക്ക് ഞാനൊരു ശ്രമം നടത്തി പരാജയപ്പെട്ട് ദേഷ്യത്തോടെ പുറത്തേക്കിറങ്ങിയപ്പോള്‍ അവള്‍ ഓടിപ്പിടിച്ച് വരുന്നത് കണ്ടു.

എന്നെ ഒന്നു നോക്കി എ ടി എമ്മിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.

'അതില്‍ അഞ്ചിന്റെ പൈസ ഇല്ല'

ഉയ്യോ എന്നും പറഞ്ഞു അവള്‍ തലയ്ക്ക് കൈ കൊടുത്തു. ഞാന്‍ എന്താ എന്ന ഭാവത്തില്‍ അവളെ തന്നെ നോക്കി . 

 'എന്റെ കയ്യില്‍ പൈസ ഇല്ലാ. എനിക്കാണെങ്കില്‍ അര്‍ജന്റ് ആയി നാട്ടില്‍ പോണം..'

അവളുടെ ശബ്ദം ഇടറിയിരുന്നു. കണ്ണുകള്‍ നിറഞ്ഞതു പോലെ തോന്നി.

ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് ആ രണ്ട് അഞ്ഞൂറിന്റെ നോട്ടുകളെടുത്ത് അവള്‍ക്ക് നേരെ നീട്ടി.

അവളത് വാങ്ങിക്കില്ലെന്ന് ഒരു മാത്ര എനിക്ക് തോന്നിയെങ്കിലും അത് തെറ്റിച്ച്് അവളാ പൈസ വാങ്ങി. 500 മതി. ഞാന്‍ വന്നിട്ട് തിരികെ തന്നോളാമെന്ന് പറഞ്ഞ് 500 തിരികെ തന്ന് അവള്‍ നടന്നകന്നു.

ബുധനാഴ്ച്ച ഉച്ചക്ക് ക്ലാസു വിട്ടിറങ്ങി താഴെ എത്തിയപ്പോള്‍ എന്നെ കാത്തിട്ടെന്നോണം അവള്‍ കാന്റീനിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അന്നാദ്യമായി അവളെന്നോട് ചിരിച്ചു.ഞാനും.

'സോറി..ഞാന്‍ തിങ്കളാഴ്ച്ച വൈകിട്ടാണ് എത്തിയത്.ഇന്നലെ നിങ്ങളെ നോക്കി..കണ്ടില്ല.അതാ ഇന്നു കാത്തു നിന്നത്' എന്നും പറഞ്ഞു അവള്‍ 500 രൂപ എനിക്കു നേരെ നീട്ടി.

'അല്ലാ എന്തായിരുന്നു നാട്ടില്‍ ഇത്ര അര്‍ജന്റ് ?' പൈസ വാങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു.

ആ ചോദ്യം അവളെ അല്‍പം അസ്വസ്ഥയാക്കി.

'അച്ഛനു സഖമില്ലായിരുന്നു'-അവള്‍ പറഞ്ഞു.. ആ മുഖ ഭാവം കണ്ടപ്പോള്‍ പിന്നീടൊന്നും ചോദിക്കാന്‍ തോന്നിയില്ല.

ഞാന്‍ പടിയിറങ്ങി പുറത്തേക്ക് നടക്കവേ അവള്‍ ചോദിച്ചു.

'നിങ്ങളുടെ പേര് ?'

' വിപിന്‍'. ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

'എന്റെ പേര്...... '. അവള്‍ സ്വയം പരിചയപ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ ഇടക്കു കേറി.

'എനിക്കറിയാം'

'ഒഹ്ഹ്..' എന്ന ഭാവത്തില്‍ അവള്‍ പുരികം ചലിപ്പിച്ചു.

തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍

ചിരിച്ചു കൊണ്ട് ഞാന്‍ നടന്നു. പിന്നീട് ഇടക്ക് കണ്ടപ്പോളെല്ലാം അവളോട് സംസാരിച്ചു. അവളുടെ ഉള്ളില്‍ ഒരായിരം പ്രശ്‌നങ്ങള്‍ ഒളിച്ചു വച്ചിട്ടുണ്ടെന്ന് അവള്‍ സമ്മാനിച്ച ഓരോ ചിരിയും എന്നോട് പറയുന്നുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ അവളോട് അതൊന്നും ചോദിച്ചില്ല. അവള്‍ പറഞ്ഞുമില്ല. 

ഫൈനല്‍ ഇയര്‍ ആയതിനാല്‍ എന്റെ പരീക്ഷ നേരത്തെ തുടങ്ങിയിരുന്നു.

ഒരു ഞായറാഴ്ച ഉച്ചക്ക് ജയറാമണ്ണന്റെ കടയില്‍ നിന്നും റീചാര്‍ജ് ചെയ്യുമ്പോള്‍ പെട്ടന്നാരോ 'വിപിനേട്ടന്‍ നാട്ടില്‍ പോയില്ലേ?'എന്നു ചോദിച്ചു.

തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍. പാവാടയും ബ്ലൗസുമിട്ട് നല്ല നാടന്‍ സുന്ദരിയായിരിക്കുന്നു അവള്‍ എന്നു തോന്നി.

'ഇല്ലാ, പരീക്ഷയാണ്.ഈ ആഴ്ച കൂടിയേ ഉള്ളൂ. അതോടെ എല്ലാം കഴിഞ്ഞില്ലേ'. ഞാന്‍ പറഞ്ഞുനിര്‍ത്തി.

'ഓഹ് അപ്പോള്‍ നിങ്ങള്‍ രക്ഷപ്പെട്ടല്ലേ'-അവള്‍ ചിരിയോടെ പറഞ്ഞു.

'അല്ലാ, ഇയാളു നാട്ടില്‍ പോവാത്തത് വല്ല്യ അത്ഭുതമായിരിക്കുന്നല്ലോ.. '

'അയ്യോ എന്തു ചെയ്യാനാ മുഴുവനും അറ്റന്റന്‍സ് ഷോര്‍ട്ടേജ് ആണ്.പണി കിട്ടി. ഒരു ലോഡുണ്ട് എഴുതാന്‍'.

ഞാന്‍ ചിരിച്ചു: 'നമ്മളൊക്കെ ഒരേ ടീമാണല്ലോ.. '

പരീക്ഷ കഴിഞ്ഞതിന്റെ അന്നു വൈകിട്ട് അവളെ കണ്ടപ്പോള്‍ നാളെ ഞാന്‍ പോവുമെന്ന് പറഞ്ഞു.

'ഉം..'

ആ മുഖത്തെ സങ്കടം ഞാന്‍ വായിച്ചു. അവളുടെ നമ്പര്‍ ചോദിക്കാന്‍ മനസ്സുപറഞ്ഞു.എങ്കിലും ചോദിച്ചില്ല. എന്തോ, ചോദിക്കാന്‍ സാധിച്ചില്ല.

പിറ്റേന്നു ഭാണ്ഡക്കെട്ടുകളുമായി ഓട്ടോ കാത്തു നില്‍ക്കവേ അവള്‍ അരികിലേക്ക് വന്നു. 

'ഇനി വരുമ്പോള്‍ എന്നെ കണ്ടിട്ടേ പോകാവൂ'

'പിന്നെന്താ..തീര്‍ച്ചയായും'

'അവളുടെ അച്ഛന്‍ മരിച്ചു.കാന്‍സര്‍ ആയിരുന്നു.പരീക്ഷ പോലും എഴുതാതെ അവള്‍ പോയി'

ഓട്ടോ യാത്രയാവുമ്പോള്‍ കൈവീശി അവള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴും ആ മുഖത്ത് വിഷാദം നിഴലിച്ചിരുന്നു. 

പിന്നീട് മാസങ്ങള്‍ക്ക് ശേഷം മംഗലാപുരത്തേക്ക് വണ്ടി കയറിപ്പോള്‍ മനസില്‍ ആദ്യം തെളിഞ്ഞത് അവളുടെ മുഖമായിരുന്നു.

കോളേജിലെത്തി പലരോട് ചോദിച്ചിട്ടും അവളെ കണ്ടില്ല. അവസാനം അവളുടെ ക്ലാസിലെ ഒരു കുട്ടിയെ കണ്ടു. 'അവള്‍ പഠിപ്പൊക്കെ നിര്‍ത്തിപ്പോയല്ലോ..അറിഞ്ഞില്ലേ?'

'അയ്യോ, ഇല്ലാ, എന്തു പറ്റി..?'

'അവളുടെ അച്ഛന്‍ മരിച്ചു.കാന്‍സര്‍ ആയിരുന്നു.പരീക്ഷ പോലും എഴുതാതെ അവള്‍ പോയി'

അവളുടെ നാടെവിടാ ?' -ഞാന്‍ ചോദിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

'പാലക്കാടോ മറ്റോ ആണ് ആര്‍ക്കും ശരിക്കറീല്ല.നമ്പര്‍ പോലുമില്ല ആരുടെയും കയ്യില്‍..'

'അവള്‍ ഫെയിസ്ബുക്കില്‍ ഇല്ലേ.'

എന്റെ ദയനീയമായ ആ ചോദ്യത്തിനും കിട്ടിയ ഉത്തരം എന്നെ കരയിപ്പിച്ചു.

കണ്ണു തുടച്ചു പുറത്തിറങ്ങി ഓട്ടോയില്‍ ഇരുന്നപ്പോള്‍ കൈവീശി യാത്രയാക്കാന്‍ അവളുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചു പോയി...

കാലചക്രത്തിന്റെ പരിക്രമണങ്ങള്‍ക്കിടയില്‍ വീണ്ടും കണ്ടുമുട്ടണേ എന്ന പ്രാര്‍ത്ഥന ഇന്നുമെന്നില്‍ നിറഞ്ഞു നില്‍ക്കുന്നു..

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

 

Follow Us:
Download App:
  • android
  • ios