Asianet News MalayalamAsianet News Malayalam

ചൈനയില്‍ പുതിയ ബ്രെയിന്‍ സ്കാനര്‍; ആത്മാവുകളെ കുറിച്ച് കൃത്യമായി വിവരം നല്‍കുമോ?

മനുഷ്യന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ മനസിലാക്കാനാകുമെന്നും കരുതുന്നുണ്ട്. മനുഷ്യന്‍റെ ബോധത്തെ കുറിച്ചും വിവിധ രോഗങ്ങളെ കുറിച്ചും അതിനുള്ള ചികിത്സയെ കുറിച്ചുമെല്ലാം ഇതിലൂടെ വെളിപ്പെടുമെന്ന് കരുതുന്നു.

new brain scanner in china
Author
China, First Published Dec 14, 2018, 1:17 PM IST


ബ്രയിന്‍ സ്കാനര്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. ലോകത്ത് ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തമേറിയതായിരിക്കും ചൈന നിര്‍മ്മിക്കുന്ന ബ്രെയിന്‍ സ്കാനര്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യന്‍റെ തലച്ചോറിലെ ന്യൂറോണിന്‍റെ ചലനങ്ങളും പ്രവര്‍ത്തനങ്ങളും ഈ ഉപകരണം കൊണ്ട് രേഖപ്പെടുത്താനുമാവും. നൂറു കോടി യുവാനായിരിക്കും ചെലവ്. ഗുവാങ്ടോങ് പ്രവിശ്യയിലെ ഷൈന്‍ചെനിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല. പക്ഷെ, പദ്ധതി നടപ്പിലാക്കാനുള്ള ആദ്യഘട്ടത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചൈനയിലെ പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്‍ സാഹോ സോങ്ങ്സിയാനാണ് ഇതിന്‍റെ ചുമതല. 

മനുഷ്യന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ മനസിലാക്കാനാകുമെന്നും കരുതുന്നുണ്ട്. മനുഷ്യന്‍റെ ബോധത്തെ കുറിച്ചും വിവിധ രോഗങ്ങളെ കുറിച്ചും അതിനുള്ള ചികിത്സയെ കുറിച്ചുമെല്ലാം ഇതിലൂടെ വെളിപ്പെടുമെന്ന് കരുതുന്നു. ആത്മാവിനെ കുറിച്ച് കാലങ്ങളായി വിവിധ മേഖലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും ഇതൊരു മറുപടിയാകുമെന്നാണ് കരുതുന്നത്. 

സാധാരണ എം ആര്‍ ഐ സ്കാനറുകള്‍ക്ക് 1.5 മുതല്‍ 3 ടെസ്ല വരെയാണ് ശേഷി. യൂറോപ്പിലും യു.എസ്സിലും 11 ടെസ്ല വരെ രേഖപ്പെടുത്തുന്ന സ്കാനറുണ്ട്. നിലവില്‍ യു.എസ്സില്‍ 10 ടെസ്ലയും, ഫ്രാന്‍സില്‍ 11 ടെസ്ലയും രേഖപ്പെടുത്താവുന്ന സ്കാനറുണ്ട്.  എന്നാല്‍, 14 ടെസ്ല വരെ ശേഷിയുള്ള സ്കാനറായിരിക്കും ചൈന നിര്‍മ്മിക്കുക.  തലച്ചോറിലെ ഓരോ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഇതിലൂടെ നിരീക്ഷിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. 

കൂടാതെ, സുരക്ഷയ്ക്കാണ് ഏറെ പ്രാധാന്യം നല്‍കുന്നതെന്നും കുരങ്ങിനെ പോലെയുള്ള മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷം മാത്രമേ മനുഷ്യരില്‍ സ്കാനര്‍ പരീക്ഷിക്കൂ എന്നും ഗവേഷകരുടെ സംഘം പറയുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios