പ്രധാനമന്ത്രിസ്ഥാനത്തിരിക്കെ തന്നെ പ്രസവിച്ച രണ്ടാമത്തെ ലോകനേതാവായിരുന്നു ജസീന്ത. ജസീന്ത ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ച് സംസാരിക്കവെ അച്ഛനായ ക്ലാര്‍ക്കെ ഗെഫോര്‍ഡിന്‍റെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്.
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്ക് ഉന്നതമായ പദവികളിലെത്താന്‍ പുരുഷന്മാരേക്കാള്‍ നൂറിരട്ടി കഷ്ടപ്പാടാണ്. വ്യവസ്ഥിതി തന്നെയാണ് അതിന് കാരണവും. പലപ്പോഴും ഇരട്ടി ജോലിയാണവര്‍ ചെയ്യുന്നത്. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ ഈ ഭാരം കൂടും. കുഞ്ഞിന് അമ്മയുടെ സാന്നിധ്യം ആവശ്യമുള്ള സമയത്ത് അമ്മ തന്നെ വേണ്ടിവരും.
ഇങ്ങനെ ലോകത്തിലെ ജോലി ചെയ്യുന്ന മുഴുവന്‍ അമ്മമാര്‍ക്കുമായാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യു.എന്നിന്‍റെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തത്. കുഞ്ഞിനെയും കൊണ്ട് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ നേതാവും ഇവരായിരിക്കാം.
പ്രധാനമന്ത്രിസ്ഥാനത്തിരിക്കെ തന്നെ പ്രസവിച്ച രണ്ടാമത്തെ ലോകനേതാവായിരുന്നു ജസീന്ത. ജസീന്ത ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ച് സംസാരിക്കവെ അച്ഛനായ ക്ലാര്‍ക്കെ ഗെഫോര്‍ഡിന്‍റെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്.
ജോലി ചെയ്യുന്ന ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും പ്രചോദനമേകാനാണ് ജസീന്ത ഇങ്ങനെ ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ പ്രസവിച്ച ആദ്യത്തെ ലോകനേതാവ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ്. ലോകത്തിന്‍റെ പലഭാഗത്തും സ്ത്രീകളുടെ ജോലിസ്ഥലത്തേയും വീട്ടിലേയും ഉത്തരവാദിത്വങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ജൂണിലാണ് ആസ്ട്രേലിയന്‍ സെനറ്റര്‍ ലറീസ്സ വാട്ടേഴ്സ് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് സെനറ്റില്‍ വിഷയം അവതരിപ്പിച്ചത്.
ഒരു മാസം മുമ്പാണ് ന്യൂസിലാന്‍ഡ് ആരോഗ്യ, ഗതാഗത, വനിതാ വകുപ്പ് മന്ത്രി പ്രസവിക്കാനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക് പോയത്.
ലോകനേതാക്കളായ ഈ സ്ത്രീകള്‍ കാണിക്കുന്നത് സ്ത്രീകള്‍ ഒട്ടും താഴെയല്ലെന്നും എന്നാല്‍ അവരെ രണ്ട് ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയാണെന്നും, അവര്‍ക്ക് എല്ലാം മനോഹരമായി കൈകാര്യം ചെയ്യാനാകുമെന്നാണ്.
