തകര്‍ക്കപ്പെട്ട മസ്ജിദിനെ 'തര്‍ക്കമന്ദിരം' എന്ന് വിളിച്ച് പതംവന്ന പൊതുബോധത്തിനെതിരെ ചുഴറ്റിയെറിയപ്പെട്ട ഒരു ഉറുമിയായിരുന്നു അത്. കഥയില്‍ ചുല്യാറ്റ് എന്ന പത്രാധിപര്‍ പേന ഉപയോഗിച്ച അതേ ആര്‍ജ്ജവത്തോടെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ മതേതര മലയാളം ഉപയോഗിക്കുന്നൊരു ആയുധം കൂടിയാണ് 'തിരുത്ത്'. മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ പോരാട്ടം കൂടിയാണ് പുതിയ കാലത്ത് ഈ കഥ. 22 വര്‍ഷത്തിനുശേഷമുള്ള മറ്റൊരു ഡിസംബര്‍ ആറിന് കഥാകാരന്‍  'തിരുത്ത്' വായിക്കുന്നതും ഇവിടെ കേള്‍ക്കാം.