Asianet News MalayalamAsianet News Malayalam

വീഡിയോ: അദ്ഭുതമായി കടലിന്‍റെ അടിത്തട്ടിലെ കപ്പല്‍!

കപ്പലിന്‍റെ സീറ്റുകളും, കപ്പിലല്‍ ഉപയോഗിച്ചിരുന്ന ഓരോ വസ്തുക്കളും പോലും കേടുപാട് കൂടാതെ ഇരിക്കുന്നത് ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അലങ്കാര പാത്രം  പോലും കേടുപാടുകള്‍ കൂടാതെയിരിപ്പുണ്ട്.
 

oldest intact shipwreck discovered far down in the Black Sea
Author
Black Sea, First Published Oct 27, 2018, 6:47 PM IST

ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ കപ്പലിതാണോ? കടലിന്‍റെ രണ്ട് കിലോമീറ്റര്‍ താഴെ നിന്നും കണ്ടെത്തിയ ഈ കപ്പലാണ് അതെന്നാണ് പറയുന്നത്. പക്ഷെ, ഏറ്റവും പഴക്കം ചെന്ന കപ്പലാണെങ്കിലും യാതൊരു തരത്തിലുള്ള കേടുപാടുകളും അതിന് സംഭവിച്ചിട്ടില്ല എന്നതാണ് കപ്പലിന്‍റെ പ്രത്യേകത. കപ്പലിന്‍റെ സീറ്റുകളും, കപ്പിലല്‍ ഉപയോഗിച്ചിരുന്ന ഓരോ വസ്തുക്കളും പോലും കേടുപാട് കൂടാതെ ഇരിക്കുന്നത് ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അലങ്കാര പാത്രം  പോലും കേടുപാടുകള്‍ കൂടാതെയിരിപ്പുണ്ട്.

കപ്പല്‍ കണ്ടെത്തിയ സ്ഥലത്ത് ഓക്സിജന്‍ ഇല്ലാത്തതുകൊണ്ടാകാം ഇത്രയും കാലമായിട്ടും കേടുപാടുകള്‍ കൂടാതെ അത് നിലനില്‍ക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവന്‍ നിലനിര്‍ത്താനുള്ള ഓക്സിജനില്ലാത്ത അത്രയും ആഴത്തിലാണ് കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്. 

കപ്പല്‍ കണ്ടെത്താനുള്ള പ്രൊജക്ടിനായി 12 കോടിയോളം രൂപ ഇതുവരെ ചെലവായിക്കഴിഞ്ഞു. കപ്പല്‍ ഉയര്‍ത്താനുള്ള പണം കണ്ടെത്താത്തതുകൊണ്ടു തന്നെ അതിതുവരെ ഉയര്‍ത്തിയിട്ടില്ല. റോമന്‍, ഓട്ടോമന്‍ സാമ്രാജ്യകാലത്തെ നിരവധി കപ്പലുകളിതുപോലെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടങ്ങള്‍.

പുരാതന കാലത്തെ കപ്പല്‍ നിര്‍മ്മാണത്തെ കുറിച്ചും അന്ന് നടന്നിരുന്ന വ്യാപാരങ്ങളെ കുറിച്ചുമെല്ലാം പഠിക്കുന്നതിനും, ഇതുവരെയുള്ള അറിവുകളെ വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്നാണ് ബ്ലാക്ക് സീ മാരീടൈം ആര്‍ക്കിയോളജിക്കല്‍ പ്രൊജക്ട് ചീഫ് സയന്‍റിസ്റ്റ് ജോണ്‍ ആഡംസ് പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios