കഥകള്‍ കേട്ടുറങ്ങി ശീലിച്ചവരാണ് മലയാളികള്‍. ആ ഗൃഹാതുരുതയുടെ ഡിജിറ്റല്‍ വേര്‍ഷനാണ് കേള്‍ക്കാം എന്ന മൊബൈല്‍ ആപ്പ്. ആറു എഴുത്തുകാരുടെ കഥകളാണ് ഈ ആപ്പില്‍. കഥയ്ക്കനുസരിച്ച സംഗീതവും ശബ്ദവും പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്നു.
അഷിതയുടെ മാ ഫലേഷു, പ്രിയ എ എസിന്റെ പരിപ്പ് ജീവിതം, ശിഹാബ്ദുദീന്‍ പൊയ്ത്തുംകടവിന്റെ ബഹറിനിലെ കാക്കകള്‍, ശ്രീബാല കെ മേനോന്റെ ഇരുട്ടത്ത് കാണും വെളിച്ചത്ത് ചെയ്യും, പി എഫ് മാത്യൂസിന്റെ തൃത്വം, ദാമോദര്‍ രാധാകൃഷ്ണന്റെ ഒരു ഞൊണ്ടിയുടെ ഓര്‍മകള്‍ എന്നീ കഥകള്‍.

ചലച്ചിത്രതാരം നിഖില വിമല്‍ ആണ് ഡിജിറ്റല്‍ ഓണപ്പതിപ്പ് പുറത്തിറക്കിയത്. മൊബൈല്‍ ആപ്പിലൂടെ വായനക്കാര്‍ക്ക് കഥകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കാം വായിക്കാം.
കഥകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
