'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച 'കാത്തിരുന്നു കാത്തിരുന്നു' എന്ന ഗാനമാണ് നാസിയ പുതുതായി ആലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്നും തനിക്ക് ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 

അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിദ്വേഷത്തിന്റെ കാര്‍മേഘങ്ങള്‍ മൂടുകയും ചെയ്തിനിടെയാണ് നാസിയ സ്‌നേഹത്തിന്റെ സ്വരങ്ങളുുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. 

ദുബായില്‍ സ്ഥിരതാമസമാക്കിയ നാസിയ നല്ല പാട്ടുകാരി കൂടിയാണ്. തന്റെ മലയാളി സുഹൃത്തുക്കള്‍ക്കായി ഡെഡിക്കേറ്റ് ചെയ്തു കൊണ്ടാണ് നാസിയ 'മലരേ' ഗാനം പാടിയത്. ഗാനം യൂട്യുബിലും സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതിനു ശേഷമാണ് പുതിയ ഗാനമെത്തിയത്. 

മലരേ' ഗാനം