അര്‍ഷാദ് ഖാന്‍ എന്ന ആ ചായ് വാല ഇപ്പോള്‍ പരസ്യമോഡലാണ്. നടനാണ്. സെലബ്രിറ്റിയാണ്. ഇപ്പോഴിതാ അര്‍ഷാദ് ഖാന്റെ പുതിയ അവതാരം പുറത്തു വന്നിരിക്കുന്നു. ചായവാല എന്ന പേരിട്ട മ്യൂസിക് വീഡിയോ. റാപ്പ് ഗായകന്‍ ലില്‍ മാഫിയ മുന്‍ദീറിന്റെ പാട്ടിലാണ് അര്‍ഷാദ് കടന്നു വരുന്നത്. ഒരു ചായക്കടക്കാരന്റെ ജീവിതം മാറിമറിയുന്നതാണ് ഗാനത്തിന്റെ പൊരുള്‍. 

ആല്‍ബം പ്രതീക്ഷിച്ചതുപോലെ സോഷ്യല്‍ മീഡിയയിലും ഹിറ്റായി. ഒപ്പം തീ പാറുന്ന ചര്‍ച്ചകളും. ദരിദ്രനായ ചായക്കടക്കാരനെ അധിക്ഷേപിക്കുന്നതാണ് പാട്ടിലെ വരികള്‍ എന്നാണ് വിമര്‍ശനം. പാവപ്പെട്ടവരെ കൊഞ്ഞനം കുത്തുന്ന പണക്കാരുടെ മനോഭാവവമാണ് പാട്ടിലുടനീളമെന്നും വിമര്‍ശനമുണ്ട്. എങ്കിലും, ചുള്ളന്‍ ചെക്കനെ കാണാന്‍ ആളുകള്‍ ഈ മ്യൂസിക് വീഡിയോയിലേക്ക് ഇരമ്പിയെത്തുകയാണ് എന്നാണ് പാക്കിസ്താനില്‍നിന്നുള്ള വാര്‍ത്തകള്‍് 

ഇതാണ് ആ വീഡിയോ: