ടോക്കിയോ : ടോക്കിയോയില്‍ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള വിമാനത്തിനുള്ളിലെ കാഴ്ചകള്‍ വൈറലാകുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യാത്രക്കാര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നത്. അടി കാരണം വിമാനം പുറപ്പെടാനും വൈകി. ലോസ് ആഞ്ചലസിലേക്കുള്ള ലോസ് ആഞ്ചലസിലേക്കുള്ള ഓള്‍ നിപ്പോണ്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

നിന്നെ ഞാന്‍ കൊല്ലുമെടാ എന്ന് അലറി അടുക്കുന്ന ചുവന്ന ഷര്‍ട്ടിട്ട ഒരു യാത്രക്കാരനാണ് തല്ലിന് തുടക്കമിടുന്നത്. വേറൊരു യാത്രക്കാരനു നേരെ പാഞ്ഞടുക്കുന്ന ഇയാളെ മറുഭാഗത്തുള്ള യാത്രക്കാരനും കണക്കിന് കൈകാര്യം ചെയ്യുന്നുണ്ട്. വിമാനത്തിലെ ജീവനക്കാര്‍ ഇവരെ പിന്‍തിരിപ്പിച്ചെങ്കിലും ചുവന്ന ഷര്‍ട്ടുകാരന്‍ പ്രകോപനം ഉണ്ടാക്കി തിരികെ വരുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.