പയണം എന്ന വാക്കിന് യാത്ര എന്നാണ് അര്‍ത്ഥം. ചെറുതും വലുതുമായ അനേകം യാത്രകളുടെ ചേര്‍ത്തുവെപ്പ്. ടിഎന്‍ജിയുടെ പ്രിയപ്പെട്ട വാക്കായിരുന്നു അത്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് തെന്നെ അതാണ്. പല തരം യാത്രകളുടെ ഒരു പുസ്തകമാണത്. സത്യത്തില്‍, ടിഎന്‍ജിയുടെ ജീവിതയാത്രയും അങ്ങനെ തന്നെയാണ്. പയണങ്ങളുടെ പുസ്തകം. 

എം.ജി അനീഷ് തയ്യാറാക്കിയ മൂന്ന് ഭാഗങ്ങളുള്ള ഈ ഡോക്യുമെന്ററിക്കും പേര് 'പയണം' എന്നാണ്. അനീഷ് അന്വേഷിക്കുന്നത്, നാമറിയുന്ന ടിഎന്‍ ഗോപകുമാറിനെ മാത്രമല്ല, അദ്ദേഹത്തെ നിര്‍ണയിച്ച, നിര്‍മിച്ച ദേശകാലങ്ങളെ കൂടിയാണ്. ശുചീന്ദ്രത്തിന്റെ കഥയാണത്. ഇടലാക്കുടി ജയിലില്‍നിന്നും ഹിന്ദി പാഠപുസ്തകത്തിന്റെ വക്കുകളില്‍ പ്രണയമെഴുതി വെച്ച സഖാവ് കൃഷ്ണപിള്ളയുടെയും തങ്കമ്മയുടെയും കഥ. കൃഷ്ണപിള്ളയുടെ മരണത്തിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്ന തങ്കമ്മയെക്കണ്ട് ഭ്രാന്തിലേക്ക് വലിച്ചെറിയപ്പെട്ട അമ്മയുടെ കഥ. വട്ടപ്പള്ളി മഠത്തിലെ മഹാപണ്ഡിതനായ നീലകണ്ഠശര്‍മ്മയുടെ കഥ. തങ്കമ്മയ്ക്കും നീലകണ്ഠശര്‍മ്മയ്ക്കും പിറന്ന ഗോപകുമാര്‍ എന്ന മകന്‍ നടന്നുപോയ പാതകളുടെ കൂടി കഥ. 

ഇതാ, കാണൂ, പയണം. അതിന്റെ ആദ്യ ഭാഗം.