താഴെ പറയുന്ന പരാമര്‍ശങ്ങളും ചോദ്യങ്ങളും സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍േറതാണ്. 
നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സാഹചര്യത്തിലാണ് ഈ ചോദ്യങ്ങളും പരാമര്‍ശങ്ങളും. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ ജിമ്മി ജെയിംസിനോട് സംസാരിക്കുമ്പോഴാണ് കാനം ഇക്കാര്യം പറഞ്ഞത്. 

  •  
  • ഇന്ത്യയില്‍ നടക്കുന്ന എന്‍ കൗണ്ടര്‍ കൊലപാതകങ്ങളില്‍ ബഹുഭൂരിപക്ഷവും ഫേക്ക് എന്‍കൗണ്ടറുകളാണ്. സുപ്രീം കോടതിക്ക് തന്നെ ബോധയപ്പെട്ടതാണ് ഇക്കാര്യം. 
  • മാവോയിസ്റ്റ് എന്നു പറഞ്ഞ് വയനാട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ശ്യാം ബാലകൃഷ്ണന്റെ കേസില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണം മാവോയിസ്റ്റ് ആവുന്നത് ഒരു കുറ്റമല്ല എന്നായിരുന്നു. 
  • കേന്ദ്ര ഫണ്ട് ലഭിക്കാന്‍ വേണ്ടി ഇവിടെയല്ലാം മാവോയിസ്റ്റ് ഭീകരത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒരു ഗൂഢാലോചനയുണ്ട്. അവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അവര്‍ക്കറിയില്ല. 
  • നിരപരാധികളായ രണ്ട് മനുഷ്യരെ വെടി്വെച്ചു കൊല്ലുന്നതാണോ എക്‌സലന്റ് ജോബ്? അങ്ങനെയുള്ളൊരു പൊലീസ് സംവിധാനം നമുക്ക് വേണോ? നമ്മുടെ പൊതു സമൂഹം ചര്‍ച്ച ചെയ്യണം.
  • എന്തു കൊണ്ട് നിലമ്പൂരില്‍ ഈ സംഭവ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടില്ല? 
  • എന്തു കൊണ്ടാണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തെല്ലാം മാരകായുധങ്ങളാണ് അവിടെനിന്നും പിടിച്ചെടുത്തത് എന്നു പറയാത്തത്? 
  • ഒരു പിസ്റ്റലും ഏഴ് കിലോ അരിയും കിട്ടി. അതാണോ മാരകായുധം? അപ്പോ പൊലീസ മനപൂര്‍വ്വം ഒരു കഥയുണ്ടാക്കാന്‍ വേണ്ടി മണിക്കൂറുകള്‍ എടുത്തതാണ്. 
  • കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എത്ര മാവോയിസ്റ്റ് അക്രമണങ്ങള്‍ ഈ കേരളത്തില്‍ നടന്നു? 
  • സമുദായ സംഘടനകളും ജാതി സംഘടനകളും വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും കേരളത്തില്‍ ഉണ്ടാവുമ്പോള്‍ ഇതിലേതെങ്കിലും ഒന്ന് മാവോയിസ്റ്റ് സംഘട്ടനമാണോ കൊലപാതകമാണോ എന്ന് പറയാന്‍ പറ്റുമോ? 

 

ഇതാണ് അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം