ടിവി വാങ്ങുവാന്‍ ഒരു കടയില്‍ കയറി, അവിടുത്തെ ഒരു ടിവിയില്‍ നിന്നും പ്രേതം ഇറങ്ങി വന്നാലോ.. എത്ര ധൈര്യമുള്ളയാളും പേടിച്ച് വിറയ്ക്കും. ഫെബ്രുവരില്‍ പുറത്തിറങ്ങുന്ന പ്രേതചിത്രം റിംഗിസിന്റെ പ്രചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ പ്രാങ്ക് വീഡിയോ ഉണ്ടാക്കിയത്. 

ടിവി വാങ്ങാന്‍ എത്തിയവര്‍ റിംഗിസിന്‍റെ ട്രെയിലര്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമുള്ള സമാറ എന്ന പ്രേത കഥാപാത്രം പെട്ടെന്നിറങ്ങി വരുന്നതു കണ്ടവര്‍ ഭയപ്പെട്ട് ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍.