കോഴിക്കോട്:കോഴിക്കോട് കളക്ടര്‍ സ്ഥാനത്തു നിന്ന് എന്‍ പ്രശാന്തിനെ മാറ്റി ടൂറിസം ഡയറക്ടര്‍ യു.വി.ജോസിനെ തൽസ്ഥാനത്ത് നിയമിച്ചതിന് വിശദീകരണവുമായി കോഴിക്കോടിന്‍റെ സ്വന്തം കളക്ടർ ബ്രോ രംഗത്ത്. തന്‍റെ ഫേസ് ബുക്ക് അകൗണ്ടിലൂടെയാണ് അദ്ദേഹം സ്ഥാനമാറ്റ ചർച്ചയ്ക്ക് വിശദീകരണം നൽകിയത്. 

ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെ കാണുന്നില്ലെന്നും രണ്ടു വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ചതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട്‌ കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്‌ എന്നും കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.