37 വര്‍ഷമായി ഈ ഗ്രാമത്തിലാണ് ഹുവാങ് ജീവിക്കുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ എന്തൊക്കെയാണോ വരച്ചത് അത് തന്നെയാണ് ഇപ്പോഴും വരക്കുന്നത്. ഗ്രാമം സംരക്ഷിക്കാമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ വാക്ക് പറഞ്ഞിട്ടുണ്ട്. 


തായ്ചുങ്: 'എത്ര വയസായി എന്നുള്ളത് എനിക്ക് വിഷയമല്ല. ഞാന്‍ എന്‍റെ നൂറാമത്തെ വയസിലും വരയ്ക്കും.' പറയുന്നത്, ഒരു 96 വയസുള്ള അപ്പൂപ്പനാണ്. നാട്ടുകാര്‍ അദ്ദേഹത്തെ റെയിന്‍ബോ ഗ്രാന്‍പാ (rainbow grandpa) എന്നു വിളിക്കുന്നു. ഹുവാങ്ങ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. 

രാവിലെ മൂന്നു മണിക്ക് അദ്ദേഹം എഴുന്നേറ്റ് വരയ്ക്കാന്‍ തുടങ്ങും. മൂന്നാമത്തെ വയസില്‍ അച്ഛനാണ് അദ്ദേഹത്തെ വരയ്ക്കാന്‍ പഠിപ്പിക്കുന്നത്. ഏഴ് വര്‍ഷം മുമ്പാണ് അദ്ദേഹം ആ ഗ്രാമത്തിനു വേണ്ടി വരച്ചു തുടങ്ങിയത്. അതും സര്‍ക്കാര്‍ ആ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍... ഞാന്‍ വരച്ചില്ലായിരുന്നുവെങ്കില്‍ അവരീ നാടിനെ തകര്‍ത്തു കളഞ്ഞേനെ എന്ന് ഹുവാങ് പറയുന്നു. 1200 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. അതില്‍ പല കുടുംബങ്ങളേയും രക്ഷിക്കാനായാണ് ഞാന്‍ വരച്ചു തുടങ്ങിയത്. 11 കുടുംബങ്ങളാണ് ഇങ്ങനെ രക്ഷപ്പെട്ടത്. 11 വീടുകള്‍ മുഴുവനായും പെയിന്‍റ് ചെയ്തു. വരക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങുന്നത് സ്വന്തം ചിലവിലാണ്. 

37 വര്‍ഷമായി ഈ ഗ്രാമത്തിലാണ് ഹുവാങ് ജീവിക്കുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ എന്തൊക്കെയാണോ വരച്ചത് അത് തന്നെയാണ് ഇപ്പോഴും വരക്കുന്നത്. ഗ്രാമം സംരക്ഷിക്കാമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ വാക്ക് പറഞ്ഞിട്ടുണ്ട്. ഹുവാങ്ങിന്‍റെ പെയിന്‍റിങ്ങിലൂടെ തായ്ചുങ് സിറ്റി ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഒരു മില്ല്യണിലധികം ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ വിനോദസഞ്ചാരികളായി എത്തുന്നത്. 

എനിക്കറിയില്ല എന്തുകൊണ്ടാണ് ആളുകളിത് ഇഷ്ടപ്പെടുന്നതെന്ന്, ആളുകളിത് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഹുവാങ് പറയുന്നത്.