നീളന്‍ മുടിക്കാരികള്‍ അത്ര അപൂര്‍വ്വമല്ല ചൈനയില്‍. കഴിഞ്ഞ ദിവസം എട്ടു നീളന്‍ മുടിക്കാരികള്‍ ചൈനയിലെ ഷാന്‍ദോംമഗ് പ്രവിശ്യയില്‍ ഒത്തു ചേര്‍ന്നു. എച്ച്‌ഐവി അവബോധ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു ഇത്. എട്ടു വ്യത്യസ്ത പ്രവിശ്യകളില്‍നിന്നുള്ള സുന്ദരികളാണ് ഒത്തു ചേര്‍ന്നത്. മൂന്നര മീറ്ററോളം നീളമുള്ള മുടി ഇവര്‍ക്കുണ്ടായിരുന്നു.