ആരോപണം നേരിട്ടവരില്‍ മുന്‍പ്രധാനമന്ത്രി നജീബ് റസാഖും മോഡലിനെ കാട്ടില്‍ കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു

ഉലാന്‍ബാതര്‍: മംഗോളിയയില്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആരോപണനിഴലിലായ കൊലക്കേസില്‍ പുനരന്വേഷണം. മോഡല്‍ അല്‍താന്തുയ ഷാരിബു കൊലക്കേസിലാണ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്.

നജീബ് റസാഖ് സര്‍ക്കാരിനുമേല്‍ ദശകത്തോളം നിഴല്‍ വീഴ്ത്തിയ കേസായിരുന്നു മോഡലിന്‍റെ കൊലപാതകം. 2006 ജൂണിലാണ് ഗര്‍ഭിണിയായ അല്‍താന്തുയ കൊല്ലപ്പെടുന്നത്. മോഡലിനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. രണ്ട് തവണയാണ് ഇവരുടെ തലയ്ക്ക് വെടിയേറ്റത്. നജീബിന്‍റെ ബോഡിഗാര്‍ഡുമാരായ അസിലാഹ് ഹദ്രി, സൈറുല്‍ അഷര്‍ ഉമ്മര്‍ എന്നിവരാണ് മോഡലിനെ കാട്ടിലേക്കെത്തിച്ച് വെടിവച്ചതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2008ല്‍ ജയിലിലടച്ചിരുന്നു. പക്ഷെ, കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നോ, ആരാണ് കൊലപാതകത്തിന് ഉത്തരവ് നല്‍കിയതെന്നോ ഇതുവരെ അന്വേഷിച്ചിട്ടില്ല. 

കേസന്വേഷണം പുനരാരംഭിക്കുന്നുവെന്നത് ഐ.ജി ടാന്‍സ്രി മൊഹമ്മദ് ഫസി ഹാരുണ്‍ സമ്മതിച്ചു. മോഡലിന്‍റെ അച്ഛന്‍ സമര്‍പ്പിച്ച നല്‍കിയ പുതിയ വിവരങ്ങളാണ് അന്വേഷണം പുനരാരംഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

നജീബിന്‍റെ കൂട്ടുകാരനായ അബ്ദുള്‍ റസാഖ് ബഗിന്‍ഡയുമായി പ്രണയത്തിലായിരുന്നു അല്‍ത്താന്തുയ. സ്കോര്‍പിന്‍ ക്ലാസ് മുങ്ങിക്കപ്പല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവരുടെ കൊലപാതകത്തില്‍ കലശിച്ചതെന്നാണ് കരുതുന്നത്. കപ്പല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ നജീബും ബഗിന്‍ഡയും കൂടി വെട്ടിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. പക്ഷെ, രണ്ടുപേരും അത് നിഷേധിക്കുകയായിരുന്നു. 

മോഡലിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവും നജീബ് നിഷേധിച്ചിരുന്നു. തനിക്ക് ബഗിന്‍ഡയും മോഡലും തമ്മിലുള്ള ബന്ധമേ അറിയില്ലെന്നായിരുന്നുവെന്നാണ് നജീബ് പറഞ്ഞത്. 'അവള്‍ കൊല്ലപ്പെട്ട് നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാനവരെ കുറിച്ച് കേള്‍ക്കുന്നത് തന്നെ. അവരെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നുവെന്നതിന് ഒരു തെളിവും ഇല്ല'- മന്ത്രി പറഞ്ഞിരുന്നു. 

വ്യാഴാഴ്ചയാണ് മോഡലിന്‍റെ അച്ഛന്‍ സ്റ്റീവ് ഷാരിബു മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലാരാണെന്ന് തെളിയിക്കാന്‍ തക്കതായ തെളിവുകള്‍ അതിലുണ്ടെന്നാണ് കരുതുന്നത്. ഒരിക്കല്‍ പോലും വിചാരണ നേരിടാത്ത ആളാണ് അസിലാഹിന്‍റെയും സൈറുലിന്‍റെയും നേതാവായ മുസ. ഇയാളാണ് മോഡലിനെ കൊല്ലാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മുസയ്ക്ക് വേണ്ടിയല്ലെങ്കില്‍ അസിലാഹും സൈറുളും റസാഖിന്‍റെ വീട്ടില്‍ വരില്ല. മകളെ കൊണ്ടുപോയി കൊല്ലില്ല. അവളിന്നും ജീവനോടെ ഉണ്ടായിരുന്നേനെ. മുസ ശക്തമായൊരു തെളിവാണ്. അയാളെ ചോദ്യം ചെയ്താല്‍ ആര്‍ക്കുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് വിവരങ്ങള്‍ കിട്ടുമെന്നും സ്റ്റീവ് ഷാരിബു പറഞ്ഞു. 

ഷാരിബുവിന്‍റെ വെളിപ്പെടുത്തല്‍ മോഡലിന്‍റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കുമെന്നാണ് കരുതുന്നത്. അതോടെ ഗവണ്‍മെന്‍റിനെ തന്നെ പ്രതിരോധത്തിലാക്കിയ കേസ് വെളിച്ചത്ത് വരുമെന്നും.