കത്തിയുമായി കൊള്ളയടിക്കാന്‍ ഇറങ്ങിയ മോഷ്ടാവിനെ യുവതിയെ ഇടിച്ചു പരുവമാക്കിയ ശേഷം നഗ്‌നനാക്കി റോഡിലൂടെ ഓടിച്ചു. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവാവായ മോഷ്ടാവിന്റെ ശ്രമം. ഇയാളെ നേരിട്ട യുവതി നന്നായി കൈകാര്യം ചെയ്ത ശേഷം ബലം പ്രയോഗിച്ച് അയാളുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ നാട്ടുകാര്‍ യുവതിയെ പ്രോല്‍സാഹിപ്പിച്ചു. തുടര്‍ന്ന് പൂര്‍ണ്ണ നഗ്‌നനായ യുവാവ് റോഡിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. 

ഇതാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍: