ഞാന്‍ കാന്‍സറിനെ അതിജീവിച്ചത് ഇങ്ങനെയാണ് സവിത ജയന്‍ എഴുതുന്നു

ആര്‍ സി സിയില്‍യില്‍ പോയ ആദ്യത്തെ ദിവസം തന്നെ ഞാന്‍ എല്ലാം വിഷമങ്ങളും മാറ്റിവെച്ചു. അവിടെ ആരെയും ഞാന്‍ കരഞ്ഞ കണ്ണുകളോടെ കണ്ടിട്ടില്ല. എത്രയോ ആള്‍ക്കാര്‍ പിഞ്ചു കുഞ്ഞുങ്ങള്‍ തൊട്ടു പ്രായമായവര്‍ വരെ സങ്കടങ്ങളൊന്നും പുറത്തു കാണിക്കാത്തവര്‍. രോഗം കണ്ടെത്താന്‍ വൈകിയതിന്റെയും അവര്‍ത്തിക്കുന്നതിന്റെയും അങ്കലാപ്പും പേടിയുമായി നടക്കുന്നവര്‍

ജീവിതം പ്രേമസുരഭിലവും യൗവനതീക്ഷണവുമായിരിക്കുമ്പോള്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ ? അങ്ങനെ ഒരു സാഹചര്യം വന്നപ്പോള്‍ തോല്‍ക്കാനും കരഞ്ഞ് തളര്‍ന്നിരിക്കാനും ഞാന്‍ തയ്യാറായില്ല.കാന്‍സര്‍ എന്നാല്‍ മരണമെന്ന് കരുതുന്ന, ലോകപരിചയം തീരെ ഇല്ലാത്ത എന്റെ അമ്മയെ, പ്രിയപ്പെട്ടവരെ ഒക്കെ സമാധാനിപ്പിക്കേണ്ടതും ചേര്‍ത്ത് നിര്‍ത്തേണ്ടതും കൂടി എന്റെ ഉത്തരവാദിത്തമായിരുന്നു.

ഉള്ളതൊക്കെ നഷ്ടപ്പെടുത്തിയിട്ടായാലും ചികിത്സിപ്പിക്കും അതു താങ്ങാനുള്ള മനോധൈര്യം മാത്രം നിനക്ക് ഉണ്ടായാല്‍ മതി എന്ന പ്രിയപ്പെട്ടവന്റെ തണലുള്ളപ്പോള്‍ ഞാന്‍ തോല്‍ക്കുന്നതെങ്ങനെ? അസുഖമൊക്കെ മാറി എന്നറിയുമ്പോള്‍ ഇതു പോലെ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവരോട് പറയാനുള്ളത് , കേവലം പനി വന്നിട്ട് പോലും ആളോള് മരിക്കുന്ന ഈ കാലത്ത് കാന്‍സറിനെ ഭയക്കാതിരിക്കൂ. കൊഴിഞ്ഞു പോകുന്ന മുടിനാരുകളെ കുറിച്ചും നഷ്ടമാവുന്നു സൗന്ദര്യത്തെ കുറിച്ചും വേവലാതിപ്പെടാതിരിക്കൂ. നല്ല ചികിത്സയിലും പരിചരണത്തിലും ശ്രദ്ധിക്കൂ. സഹതപിക്കുന്നവരോട്, തലയില്‍ തുണിയിടാന്‍ പറയുന്നവരോട് തല ഉയര്‍ത്തി നിന്ന് ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കൂ.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വര്‍ഷം ജനുവരിയില്‍ Dysgerminoma എന്ന ക്യാന്‍സര്‍ ആണെന്നറിയുന്നത്.

വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ആഘോഷിച്ചുകൊണ്ടിരുന്ന ജീവിതത്തിനുമേല്‍ വലിയൊരു ഭാരം വന്നുവീണ അവസ്ഥയായിരുന്നു പിന്നീട്.

ജീവിതം പെട്ടെന്ന് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് പറിച്ചുനടപ്പെട്ടു. മൂന്ന് മാസം നീണ്ട ആര്‍ സി സി യിലെ ചികിത്സ കഴിഞ്ഞ മാസം അവസാനിച്ചു. 

ചികിത്സയുടെ ഫലവുമറിഞ്ഞു. 'ഉണ്ടായിരുന്ന അസുഖം ഭേദമായി, ഇനി ഫോളോ അപ് മതിയാവും' എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ നെഞ്ചില്‍ കയറ്റിവെച്ച കനത്ത ഒരു കല്ല് ആരോ എടുത്തു മാറ്റിയ അവസ്ഥ.

ജീവിതം പ്രേമസുരഭിലവും യൗവനതീക്ഷണവുമായിരിക്കുമ്പോള്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ ?

മെല്ലെയെങ്കിലും ജീവിതത്തിന്റെ സൗഖ്യത്തിലേക്ക് തിരിച്ചുവരുന്ന ഈ സന്തോഷം നിങ്ങളുമായി പങ്കു വെക്കുകയാണ് . കാരണം ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാള്‍ക്കെങ്കിലും സമാധാനം നല്കാന്‍ ഈ കുറിപ്പിന് കഴിഞ്ഞെങ്കിലോ? 

രണ്ടാമത്തെ മോന്റെ പ്രസവത്തോടെ വയറില്‍ അനുഭവപ്പെട്ട തടിപ്പ് നിസാരമായി കണ്ട എനിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അവന്‍ എന്റെ ദേഹത്ത് കയറി കളിക്കുമ്പോള്‍ ആദ്യമായി വേദനിക്കാന്‍ തുടങ്ങിയത്. ജനുവരി ആദ്യം ഹോസ്പിറ്റലില്‍ പോയി സ്‌കാനിങ് ഉള്‍പ്പെടെ ടെസ്റ്റ് ചെയ്തു. ഓവറിയില്‍ ട്യൂമര്‍ ഉണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. ട്യൂമര്‍ എന്ന് കേള്‍ക്കുമ്പോഴേ ആദ്യം മനസിലേക്ക് വന്നത് കാന്‍സറിന്റെ സാധ്യത ആയിരുന്നു. അങ്ങനെ ഒന്നും ആയിരിക്കില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.. സര്‍ജറി കഴിഞ്ഞു നിരന്തരം ജയേട്ടനോട് അതിനെ കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. ബയോപ്‌സി റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ പേടിച്ചത് പോലെ തന്നെ. ഞാന്‍ കരഞ്ഞപ്പോള്‍ ജയേട്ടന്റെ കണ്ണുകളും നിറഞ്ഞു. . 

എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. ഇപ്പോള്‍ മോന്‍ കാരണമല്ലേ ഇപ്പോള്‍ അറിഞ്ഞത്. അത് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. മക്കളെ നോക്കിയത് ജയേട്ടന്റെ അമ്മയാണ്. കുറെ രാത്രികള്‍ കരഞ്ഞു തീര്‍ത്തു. മറ്റുള്ളവരെ ഉള്ളിലുള്ള വേവലാതി ആയിരുന്നു. കണ്ടതും കേട്ടതും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. എല്ലാരേയും പോലെ ഞാനും എന്റെ മുടി പോകുന്നതോര്‍ത്തു വിഷമിച്ചു , 

ആര്‍ സി സിയില്‍യില്‍ പോയ ആദ്യത്തെ ദിവസം തന്നെ ഞാന്‍ എല്ലാം വിഷമങ്ങളും മാറ്റിവെച്ചു. അവിടെ ആരെയും ഞാന്‍ കരഞ്ഞ കണ്ണുകളോടെ കണ്ടിട്ടില്ല. എത്രയോ ആള്‍ക്കാര്‍ പിഞ്ചു കുഞ്ഞുങ്ങള്‍ തൊട്ടു പ്രായമായവര്‍ വരെ സങ്കടങ്ങളൊന്നും പുറത്തു കാണിക്കാത്തവര്‍. രോഗം കണ്ടെത്താന്‍ വൈകിയതിന്റെയും അവര്‍ത്തിക്കുന്നതിന്റെയും അങ്കലാപ്പും പേടിയുമായി നടക്കുന്നവര്‍ . 

കീമോയുടെ നാളുകളില്‍ കൊഴിഞ്ഞു പോകുന്ന മുടി നാരുകളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഞാന്‍ ചിന്തിച്ചതേയില്ല. സംസാരിച്ചത് അത്രയും കാന്‍സര്‍ ആക്രമിച്ചത് എന്നെയാണല്ലോ എന്റെ പ്രിയപെട്ടവരെ അല്ലല്ലോ എന്ന സമാധാനമാണ. സ്ത്രീകള്‍ എന്നും എപ്പോഴും അവരെ കുറിച്ച് മാത്രമേ വേവലാതി ഇല്ലാതിരിക്കൂ. കൂട്ടിരിക്കാനും കൂടെ നിന്നും പരിചരിക്കാനും സംരക്ഷിക്കാനും ചേര്‍ത്ത് പിടിക്കാനും പ്രിയപ്പെട്ടവനും കുടുംബവും കൂടെ ഉള്ളത് തന്നെയാണ് ആത്മവിശ്വാസത്തോടെ നില്‍ക്കാനും സഹതപിക്കാം വരുന്നവരോട് ചിരിച്ചു കൊണ്ട് മറുപടി പറയാനും എന്നെ പ്രാപ്തയാക്കിയത് . 

(In collaboration with FTGT Pen Revolution)