മെക്‌സിക്കോ സിറ്റി: നാടകാവതരണത്തിനിടെ വേദിയില്‍ തീപ്പിടിത്തം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മെസ്‌കിക്കോയിലെ ഇസുകാര്‍ ദെ മാറ്റമാറോസലിലാണ് സംഭവം. സ്‌കൂള്‍ നാടകത്തിന്റെ പകുതിയിലാണ് അപകടമുണ്ടായത്. രണ്ടു കുട്ടികള്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഇരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി തീയിടുന്നതായിരുന്നു രംഗം. കാര്‍ഡ് ബോര്‍ഡ് ഷീറ്റിന് തീ പിടിക്കുകയും തീ വേദിയിലേക്ക് പടരുകയുമായിരുന്നു. ഉടന്‍ കുട്ടികള്‍ പുറത്തു ചാടിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. 

ഇതാണ് വീഡിയോ: