Asianet News MalayalamAsianet News Malayalam

'ദൈവമേ എന്നെ ഇവിടെ നിന്നും കൊണ്ടു പോകൂ'; ഒരു രണ്ടാം ക്ലാസുകാരന്‍റെ ഹൃദയം മുറിക്കുന്ന ആത്മഹത്യാ കുറിപ്പ്

വെറും ഏഴ് വയസ്സാകുമ്പോള്‍ തന്നെ അവന് ജീവിതം മടുത്തിരുന്നു. വീട്ടിലെ തലയിണയില്‍ അവനെഴുതി, 'എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല'. അങ്ങനെ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സ്കൂളില്‍ നിന്നും മടങ്ങുന്നതിന് മുമ്പ് തന്‍റെ അധ്യാപികയ്ക്ക് അവനാ കത്തെഴുതി വച്ചത്. ദൈവമേ എന്നെ നീ കൊണ്ടു പോകൂ എന്ന്.

seven year boy write a note god please take me and left it on her desk
Author
Australia, First Published Feb 14, 2019, 3:03 PM IST

ദിവസേനയുള്ള അവഗണനയും ഉപദ്രവും സഹിക്കാനാവാതെ ആ രണ്ടാം ക്ലാസുകാരന്‍ ഒരു കുറിപ്പെഴുതി. പിന്നീടത് അധ്യാപികയുടെ ഡെസ്കില്‍ വച്ചു. തന്‍റെ മനോഹരമായ കൈപ്പടയില്‍ അവനെഴുതിയത്, 'ദൈവമേ, ഇവിടെ നിന്നും നീയെന്നെ കൊണ്ടുപോകൂ' എന്നായിരുന്നു. ഓസ്ട്രേലിയയില്‍ നിന്നുള്ള ആ കുട്ടി ഇന്ന് ഓണ്‍ലൈനിലൂടെ ടീഷര്‍ട്ട് വില്‍പന നടത്തി അതില്‍ നിന്ന് കിട്ടുന്ന പണം തന്നെ പോലെ അവഗണിക്കപ്പെടുന്ന കുട്ടികള്‍ക്ക് നല്‍കുന്നു. 

അതിന് ഒരാഴ്ച മുമ്പാണ് ഒരു സഹപാഠിയാല്‍ അവന്‍ പത്ത് മിനിറ്റോളം മര്‍ദ്ദിക്കപ്പെട്ടത്. കളിസ്ഥലത്ത് വച്ച് നിരന്തരമായ അവഗണനയ്ക്കും ഒറ്റപ്പെടുത്തലിനും ശേഷമായിരുന്നു അത്. 'അവന്‍ ചെറുപ്പത്തിലേ ആങ്സൈറ്റി ഡിസോര്‍ഡര്‍ അനുഭവിച്ചിരുന്ന കുട്ടിയായിരുന്നു'വെന്ന് അവന്‍റെ അമ്മ ക്രിസ്റ്റി സ്റ്റര്‍ജസ് പറഞ്ഞിരുന്നു. ഇതുപോലെയുള്ള നിരവധി കുട്ടികളാണ് ഇന്ന് ലോകത്തിന്‍റെ പലയിടത്തും ഒറ്റപ്പെടലും അവഗണനയും നേരിടുന്നത്.

നീ വികൃതിയാണ് എന്ന് പറഞ്ഞ് മറ്റു കുട്ടികള്‍ നിരന്തരം അവനെ ഉപദ്രവിക്കുമായിരുന്നു. അവരെപ്പോഴും ജാക്കിനെ ടാര്‍ഗറ്റ് ചെയ്തു. അവനെ ഉപദ്രവിക്കുക എളുപ്പമായിരുന്നു എന്നതാണ് അതിന് കാരണം. കരഞ്ഞുകൊണ്ടായിരുന്നു അവനെന്നും സ്കൂളില്‍ നിന്ന് തിരികെയെത്തിയിരുന്നത്. അവന്‍റെ തലയ്ക്ക് ഒരു തവണ സഹപാഠി ഇടിച്ചിരുന്നു. 

കഴിഞ്ഞ ദിവസം പത്ത് മിനിറ്റോളം അവനെ അവര്‍ അടിച്ചു. ഒടുവില്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികളെത്തിയാണ് അവനെ രക്ഷിച്ചത്. അന്ന് ഞാന്‍ അവനെ വിളിച്ചു കൊണ്ടുവരാനായി സ്കൂളിലെത്തിയിരുന്നു. അവനപ്പോള്‍ കരഞ്ഞു തളര്‍ന്നിരിക്കുകയായിരുന്നുവെന്ന് ക്രിസ്റ്റി പറയുന്നു. 

വെറും ഏഴ് വയസ്സാകുമ്പോള്‍ തന്നെ അവന് ജീവിതം മടുത്തിരുന്നു. വീട്ടിലെ തലയിണയില്‍ അവനെഴുതി, 'എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല'. അങ്ങനെ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സ്കൂളില്‍ നിന്നും മടങ്ങുന്നതിന് മുമ്പ് തന്‍റെ അധ്യാപികയ്ക്ക് അവനാ കത്തെഴുതി വച്ചത്. ദൈവമേ എന്നെ നീ കൊണ്ടു പോകൂ എന്ന്.

സഹപാഠികളാല്‍ മുഴുവനായും തകര്‍ക്കപ്പെട്ട തന്‍റെ മകന്‍റെ മനോനില ശരിയാക്കുന്നതിനായി ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. പുറത്ത് നിന്നും ആ മാതാപിതാക്കള്‍ക്ക് സഹായം കിട്ടി. അവന് അവര്‍ ആര്‍ട്ട് തെറാപ്പിയും കൗണ്‍സിലിങും നല്‍കി. അവഗണനയില്‍ നിന്നുണ്ടായ മാനസികാഘാതത്തില്‍ നിന്നും അവനെ രക്ഷിക്കുന്നതിനായി ഒരുപാട് പ്രയത്നം ആവശ്യമായിരുന്നു. 

ജാക്കിന് എപ്പോഴും വരയ്ക്കാനിഷ്ടമായിരുന്നു. അതവനെ വേദനകളില്‍ നിന്നും രക്ഷപ്പെടുത്തി. ഒരിക്കല്‍, അമ്മ അവനെ അടുത്ത് വിളിച്ചു ചോദിച്ചു, 'ഈ വര കൊണ്ട് കൂടുതലെന്തെങ്കിലും ചെയ്യാന്‍ മോന് ആഗ്രഹമുണ്ടോ' എന്ന്. അങ്ങനെ അവന്‍റെ വരകള്‍ ടീഷര്‍ട്ടിലേക്ക് മാറ്റി അവ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വെച്ചു. 

ആ പണം കുട്ടികള്‍ക്കുള്ള ഹെല്‍പ് ലൈനുള്ളതായിരുന്നു. അതില്‍, ജാക്കിനെ പോലെയുള്ള കുട്ടികള്‍ക്ക് 24 മണിക്കൂറും സഹായം ലഭിക്കുമായിരുന്നു. ഇത്തരം ഡിസോര്‍ഡറുകളുള്ള കുഞ്ഞുങ്ങള്‍ എല്ലായിടത്തു നിന്നും അവഗണനയ്ക്കും അക്രമത്തിനും ഇരയാകുന്നുണ്ട് എന്ന് ക്രിസ്റ്റി പറയുന്നു. 

ഇന്ന് ജാക്കിന് അവന്‍റെ വികാരങ്ങളെ നിയന്ത്രിക്കാനാകുന്നു. അവന്‍റെ മനോനിലയില്‍ മാറ്റം വന്നിരിക്കുന്നു. സഹപാഠികളോട് സംസാരിക്കുന്നു. അത് അവന് ആശ്വാസം നല്‍കുന്നുണ്ട്. സുഹൃത്തുക്കളുണ്ടാകുന്നതും നല്ല കാര്യമാണെന്നും അത് നമ്മെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നും ജാക്ക് പറയുന്നുണ്ട്. തന്നെപ്പോലെ അവഗണിക്കപ്പെട്ട ഒത്തിരിപ്പേരുണ്ടാകാമെന്നും അവരെല്ലാം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാമെന്നും അവന്‍ പറയുന്നു. 

ഇന്ന് അവന്‍റെ ടീ ഷര്‍ട്ട് ഓണ്‍ലൈനുകളില്‍ ലഭിക്കും. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും അവന്‍റെ വെബ്സൈറ്റിലും അവനിന്ന് ആളുകളോട് സംവദിക്കുന്നു. ഒരിക്കല്‍ മരിക്കാനാഗ്രഹിച്ചിരുന്ന ആ കുട്ടി ഇന്ന് ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ കൂടിയാണ്. 

Follow Us:
Download App:
  • android
  • ios