ബ്രസീലില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് സംഭവം. ഒരു തെരുവുകച്ചവടക്കാരിയാണ് ഒരു കാല്‍നടയാത്രക്കാരന്‍ തന്നെ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തിയത്. ഇയാള്‍ തന്‍റെ മാറിടം പിടിക്കാന്‍ നോക്കിയെന്നും. നിനക്ക് മാറിടമാണോ വേണ്ടത് എന്ന് ചോദിച്ച് യുവതി കാല്‍നടയാത്രക്കാരന്‍റെ മുകളില്‍ കയറി വിവസ്ത്രയായി മാറിടങ്ങള്‍ കൊണ്ട് അയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.