ടൊറന്‍റോ: വിവാഹപാര്‍ട്ടിയില്‍ വരന്‍റയും വധുവിന്‍റെയും ബന്ധുക്കള്‍ ഏറ്റുമുട്ടി. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഇരുകൂട്ടരുടെയും ബന്ധുക്കള്‍ പരസ്പരം കസേരകള്‍ വലിച്ചെറിയുകയും മുഖമിടിച്ച് തകര്‍ക്കുകയും ചെയ്തു. വധുവിന്റെയും മുന്‍ കാമുകന്‍റെയും സ്വകാര്യ ചിത്രങ്ങള്‍ വിവാഹ വേദിയില്‍ പരസ്യമായതിനെ തുടര്‍ന്നാണ് കല്യാണം അലങ്കോലമായത്. 

വധുവുമായുള്ള ലൈംഗിക ബന്ധത്തിന്‍റെ ചിത്രങ്ങളാണ് മുന്‍ കാമുകന്‍ പരസ്യമാക്കിയത്. വധുവുമായുള്ള ലൈംഗിക ബന്ധത്തിന്‍റെ ചിത്രങ്ങള്‍ എല്ലാ മേശമേലും കാമുകന്‍ വിതറിയിരുന്നു. സംഭവം എന്ന് നടന്നതാണെന്ന് വ്യക്തമല്ല. 

എന്നാല്‍ അടിപിടിയുടെ വീഡിയോ ഇന്നലെയാണ് ട്വിറ്ററിലൂടെ പ്രചരിച്ച് തുടങ്ങിയത്. ടൊറന്റോയില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.