സഞ്ചാരികൾ ച്യുയിംഗം ചവച്ചരച്ച് തോന്നുന്നിടത്തൊക്കെ തുപ്പിയതോടെയാണ് ച്യുയിംഗം മാലിന്യത്തെ നേരിടാന്‍ ഇവര്‍ പുതിയൊരു മാര്‍ഗം തേടിയത്
ച്യുയിംഗം നല്കുന്ന പണികള് ചെറുതല്ല. ചവച്ചരച്ച് കഴിഞ്ഞ് തോന്നുന്നിടത്തൊക്കെ ഇട്ടിട്ട് പോകും. പിറകേ വരുന്നവര്ക്ക് പണിയും കിട്ടും. എന്നാല്, ആംസ്റ്റർഡാമുകാർ ഇതിനൊരു പരിഹാരം കണ്ടെത്തി. കനാലുകളുടെ നഗരമായ ഇവിടെയെത്തുന്ന സഞ്ചാരികൾ ച്യുയിംഗം ചവച്ചരച്ച് തോന്നുന്നിടത്തൊക്കെ തുപ്പിയതോടെയാണ് ച്യുയിംഗം മാലിന്യത്തെ നേരിടാന് ഇവര് പുതിയൊരു മാര്ഗം തേടിയത്. അങ്ങനെയവര് ച്യുയിംഗം മാലിന്യം ശേഖരിച്ച് ഷൂ ഉണ്ടാക്കിത്തുടങ്ങി. ബല്ലൂസ് ഷൂ ഡിസൈനിംഗ് കമ്പനിയാണ് ഇതിനു പിന്നില് പ്രവര്ത്തിച്ചത്.
ചവച്ചു തുപ്പുന്ന മാലിന്യങ്ങൾ ശേഖരിച്ച ശേഷം ച്യുയിംഗത്തിലെ സിന്തറ്റിക്ക് റബറിനെ വേർതിരിച്ചെടുത്ത് ഷൂവിന്റെ സോൾ നിർമ്മിക്കുക, ഇതായിരുന്നു കമ്പനി എം.ഡി അന്നാ ബല്ലൂസിന്റെ ബിസിനസ് തന്ത്രം. മാലിന്യം നീക്കപ്പെടുമല്ലോ, സർക്കാരും ജനങ്ങളും കമ്പനിക്കൊപ്പം നിന്നു. ഒരു വർഷം 3.3 മില്യൺ പൗണ്ട് ഗമ്മാണ് ഷൂ നിർമ്മാണത്തിനായി ശേഖരിക്കുന്നത്. ഷൂവിന്റെ സോൾ നിർമ്മിച്ച ശേഷം ബാക്കിയുള്ള ഭാഗങ്ങൾ തുകലിലും ചേർക്കും. മറ്റ് നഗരങ്ങളിലേക്കും പദ്ധതി നടപ്പാക്കാനിരിക്കുകയാണ് ബല്ലൂസ് എന്ന ഈ കമ്പനി. ഓൺലൈൻ സൈറ്റുകളിലും ബല്ലൂസിന്റെ ഗം ഷൂ ശ്രദ്ധ നേടിക്കഴിഞ്ഞു.
