ഇത് തിരുവനന്തപുരം അമരവിള സ്വദേശി സിന്ധു രാജലക്ഷ്മിയുടെ ജീവിതം. പ്രസവം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് കടുത്ത മദ്യപാനിയായ ഭര്‍ത്താവ് മദ്യലഹരിയില്‍ ഇവരെ ആക്രമിച്ചത്. വലിയ മരക്കഷണം കൊണ്ടുള്ള അടി തലയിലെ ഞരമ്പുകളെയാണ് ബാധിച്ചത്. കൈകള്‍ തളര്‍ന്നുപോയെങ്കിലും അവര്‍ പിടിച്ചു നിന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഒരു മര്‍മ്മ ചികില്‍സാ കേന്ദ്രത്തില്‍ കൊണ്ടാക്കി. അവിടത്തെ ചികില്‍സ കഴിഞ്ഞപ്പോള്‍ ഇരുകാലുകളും തളര്‍ന്നുപോയി. രണ്ടു വര്‍ഷത്തിനുള്ളില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു. ഇപ്പോള്‍, ഒറ്റമുറി വീട്ടില്‍ മകനുമൊപ്പം നരകജീവിതം.

കിടക്കേണ്ട അവസ്ഥയാണ്. എങ്കിലും എന്നേക്കുമായി കിടന്നുപോവുമെന്ന ഭയം കാരണം അവര്‍ പ്ലാസ്റ്റിക് കസേരയില്‍ എണീറ്റിരിക്കുന്നു. ഇത്തിരി അനങ്ങിയാല്‍ ശരീരം മുഴുവന്‍ നീരുവരും. തലയില്‍ നീര്‍ക്കെട്ടുണ്ടാവുന്നതിനാല്‍, എത്രയോ കാലമായി കുളിച്ചിട്ടെന്ന് സ്വകാര്യമായി പറയുന്നു, ഈയമ്മ.
സിന്ധുവിന് നന്നായി തയ്യലറിയാം. ബിരുദധാരിയാണ്. കൈത്തൊഴില്‍ ചെയ്ത് ജീവിക്കാനാവും. എന്നാല്‍, നിന്നിടത്തുനിന്ന് അനങ്ങാനാവാത്തതിനാല്‍, ജോലിയോ വരുമാനമോ ഇല്ല. ആറുമാസമെങ്കിലും ചികില്‍സിച്ചാല്‍, രോഗം മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, അതിനു ്‌നല്ല ചിലവുണ്ട്. ഭക്ഷണത്തിനു പോലും കാശില്ലാത്തവര്‍ക്കെന്ത് ചികില്‍സ?
ഇഎംഎസ് ഭവനപദ്ധതിയിലൂടെ കിട്ടിയ ഈ ഒറ്റമുറിയാണ് ഇവരുടെ ലോകം. ഇത്തരം അവസ്ഥകളുള്ളവര്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി അനുവദിക്കാവുന്നതാണ്. എന്നാല്‍, സിന്ധുവിന് അമ്പത് ശതമാനം വൈകല്യം മാത്രമാണെന്നും 80 ശതമാനം വൈകല്യമുള്ളവര്‍ക്കേ വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നുമാണ് ഉദ്യോഗസ്ഥരുടെ കടുംപിടിത്തം. അതിനാല്‍, നിരങ്ങി ജീവിക്കുന്ന ഈ അമ്മയ്ക്ക് അര്‍ഹമായ വീല്‍ ചെയര്‍ ലഭിക്കില്ല.
സിന്ധു അന്ന് പ്രസവിച്ച ആ പിഞ്ചു കുഞ്ഞിനിന്ന് എട്ടുവയസ്സ്. പേര് അര്‍ജുന്‍. നാലാം ക്ലാസില്‍ പഠിക്കുന്ന അര്‍ജുനാണ് അമ്മയ്ക്കിപ്പോള്‍ സര്‍വ്വ ആശ്രയവും.
നാലാം വയസ്സുമുതല്‍ അമ്മയെ പരിചരിക്കുന്നതും വീട്ടുജോലികളില്‍ സഹായിക്കുന്നതുമെല്ലാം അവനാണ്. പഠനത്തിലും കലകളിലും മിടുക്കനാണെങ്കിലും ഇരുളടഞ്ഞ ഭാവിയാണ് അവനെയും ഉറ്റുനോക്കുന്നത്.
ചുരുക്കം ആവശ്യങ്ങളേ ഇവര്‍ക്കുള്ളൂ. കുറച്ചു പണം. അതുണ്ടെങ്കില്‍, ചികില്‍സിച്ച് രോഗം മാറ്റാം. രോഗം മാറിയാല്‍ തൊഴില്‍ ചെയ്ത് ജീവിക്കാം. നിന്നിടത്തുനിന്നും അനങ്ങാനാവാത്ത ഈ അവസ്ഥയില്‍ ഒരു വീല്‍ചെയര്‍ പോലും ഇവര്‍ക്ക് വലിയ ആശ്വാസമാവും. പുറത്തെ വലിയ ലോകം കനിയുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ അമ്മയും മകനും.
Account Details
Name: Sindhu Rajalakshmi
Bank: Catholic Syrian Bank, Neyyattinkara Branch
Ac No: 007102023303190001
Ifsc Code: CSBK0000071
