Asianet News MalayalamAsianet News Malayalam

നടന്നുകൊണ്ട് ഉറങ്ങുന്നവരുണ്ട്!

''എന്റെ 38 വര്‍ഷത്തിനിടയില്‍ ഒരു ഗുഹയില്‍ ഉറങ്ങിയതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഉറക്കം''- ഫോട്ടോഗ്രാഫറായ റോബി ഷോണ്‍ പറയുന്നു. 

sleeping of travelers
Author
Malaysia, First Published Aug 5, 2018, 4:54 PM IST

ഈ യാത്രികരൊക്കെ എങ്ങനെയായിരിക്കും വിശ്രമിക്കുക? പ്രത്യേകിച്ച് സാഹസികരായ സഞ്ചാരികള്‍. കാട്ടിലും കടലിലും മലയിലുമൊക്കെ എങ്ങനെയാവും അവര്‍ക്ക് വിശ്രമിക്കാന്‍ സാധിക്കുന്നത്. അതുപോലെ തന്നെ അതുപോലെ തിരക്കുള്ള ജോലി ചെയ്യുന്നവരോ?

ഇക്കാര്യത്തില്‍ നമ്മുടെ അത്ര അജ്ഞരല്ല സഞ്ചാരികള്‍. അവര്‍ക്ക്, വിശ്രമ സമയവും, ഉറക്കസമയവുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാം. നാഷണല്‍ ജിയോഗ്രാഫിക് ചാനലിന്റെ ഫോട്ടോഗ്രാഫറും മത്സ്യബന്ധകനുമായ കോറെ അര്‍ണോഡ് അങ്ങനെയൊരാളാണ്. തിരക്ക് പിടിച്ച ജീവിതം. മത്സ്യബന്ധന സീസണുകളില്‍ ഉറക്കമേ ഇല്ല. പണം സമ്പാദിയ്ക്കണോ, ഉറങ്ങണോ എന്നുള്ള രണ്ടവസ്ഥകള്‍. ഉണര്‍ന്നിരുന്ന് പണം സമ്പാദിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ്. ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പോലും നമ്മുടെ തലച്ചോറും പൂര്‍ണമായും ഉറക്കത്തിലേക്ക് പോകുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഒരു ദിവസത്തെ തിരക്കു പിടിച്ച ജോലികള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തലച്ചോര്‍ വിറച്ചു തുടങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്. ''ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തിരമാലകള്‍ ബോട്ടില്‍ അടിയ്ക്കുന്നതു പോലെയൊരു അനുഭവമാണുണ്ടാവുക. ചില സമയത്ത് രാവിലെ ചെയ്യുന്ന ജോലികളെല്ലാം വീണ്ടും ഉറക്കത്തിലും വന്നേക്കാം. ഞണ്ടുകളെ പിടിച്ച സമയത്ത് ആ ദിവസം മുഴുവനും ഞണ്ടുകളെ എണ്ണുകയായിരുന്നു ഞാന്‍. അന്ന് ഉറങ്ങിയപ്പോഴും ഞണ്ടുകളെ എണ്ണുന്നതായാണ് മനസിലുണ്ടായിരുന്നത്.''

മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിങില്‍ സ്ഥിതി ചെയ്യുന്ന വാള്‍ട്ടര്‍ റീഡ് ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ചിലെ ഗവേഷകയായ ജെയ്ന്‍ ഡേവെയ്ന്‍ പറയുന്നു, 'തിരക്കേറിയ ജോലികളാല്‍ സൈന്യത്തിലെ ആളുകള്‍ ചിലപ്പോഴൊക്കെ നടന്നു കൊണ്ട് ഉറങ്ങാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥ മറ്റുള്ളവര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകില്ല'- 

''എന്റെ 38 വര്‍ഷത്തിനിടയില്‍ ഒരു ഗുഹയില്‍ ഉറങ്ങിയതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഉറക്കം''- ഫോട്ടോഗ്രാഫറായ റോബി ഷോണ്‍ പറയുന്നു. ലോകത്തെ ഭൂഗര്‍ഭ ഗുഹകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ആളായിരുന്നു അദ്ദേഹം. മലേഷ്യയില്‍ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം  ഒരു ക്യാമ്പ് സംഘടിപ്പിച്ചു അവര്‍. ചുണ്ണാമ്പുകല്ലു കൊണ്ട് നിര്‍മ്മിച്ച മുറികള്‍, മണല്‍ വിരിച്ച തറകള്‍ എന്നിവയായിരുന്നു ഹോട്ടല്‍ കാലിഫോര്‍ണിയയുടെ പ്രത്യേകത. എന്നാല്‍ ബീച്ചുകളില്‍ കാണാവുന്ന തരത്തിലുള്ള മണലുകളല്ല ഇവിടെ. സ്ലീപിങ് പാഡില്ലാതെ ഈ തറയില്‍ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാന്‍ സാധിക്കും. സഞ്ചാരം കഴിഞ്ഞ് രാത്രിയാകുമ്പോള്‍ ഗുഹയിലേക്ക് പോയി ചായകുടിച്ച്, സംഗീതവും കേട്ട് അവിടെ വിശ്രമിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ മൊത്തത്തിലൊന്ന് റിലാക്സ് ആവുകയും ഏത് സ്ഥലത്ത് കിടന്നാലും ഉറങ്ങാന്‍ സാധിക്കുകയും ചെയ്യുമെന്നും ജെയ്ന്‍ ഡേവെയ്ന്‍ പറയുന്നു. 

ഉറങ്ങുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് പതിവാണ്. എന്നാല്‍ നിങ്ങള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തലച്ചോറിന് സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്ന് ജെയ്ന്‍ ഡേവെയ്ന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ മേഖലയിലുള്ള മറ്റ് സഞ്ചാരികള്‍ യഥാര്‍ഥ മലമുകളിലോ ഗുഹയ്ക്കകത്തോ ഉറങ്ങുന്നത് സര്‍വ്വസാധാരണമാണ്.

യൂറോപ്യന്‍ തത്വചിന്തകരുടെ അഭിപ്രായത്തില്‍, ഉറക്കമെന്നാല്‍ ഒരു മനുഷ്യന്റെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ഇന്ദ്രിയങ്ങളെല്ലാം വിശ്രമിക്കുന്ന നേരമാണ്. ആ വിശ്രമം പിന്നീട് ഇന്ദ്രിയങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും. പുതിയ ഗവേഷണത്തില്‍ ഉറക്കമെന്ന പ്രവര്‍ത്തിയെ മറ്റൊരു രീതിയിലാണ് വിവരിച്ചിരിക്കുന്നത്. നമ്മള്‍ ഉറക്കത്തിലേക്ക് വീഴുമ്പോള്‍ തലച്ചോര്‍ കാവല്‍ക്കാരനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പഠനം പറയുന്നു.

നമ്മുടെ ഉറക്കത്തിലെ മറ്റൊരു പ്രധാന വില്ലന്‍ ചിന്തകളാണ്. ചിന്തകളുടെ കുത്തൊഴുക്കുള്ളവര്‍ക്ക് ഉറങ്ങാനേയാകില്ല. ജോലിയോ, യാത്രയോ അങ്ങനെയൊക്കെ ഉള്ളവര്‍ക്ക് ഉറങ്ങാന്‍ കുറച്ചുനേരമേ കിട്ടൂ. ആ സമയം ചിന്തകളും കൂടി വന്നാലോ. അതുകൊണ്ട് ആ ചിന്തകളെല്ലാം കഴിയും പോലെ അകറ്റിനിര്‍ത്തണമെന്നാണ് ക്ലെംസണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ജൂണ്‍ പില്‍ച്ചെര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios