മലേഷ്യയിലെ സാബയില്‍ ആണ് നാടകീയ വേട്ടയാടല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പച്ചനിറത്തില്‍ മൂന്നു മീറ്ററിലധികം നീളമുള്ള പാമ്പാണ് ഇരയ്ക്കായി അസാമാന്യ അതിസാഹസികത കാണിച്ചത്. ഇതു ക്യാമറയില്‍ പതിയുകയായിരുന്നു. ബാലന്‍സ് ചെയ്യാനായി പാമ്പ് പല കമ്പികളില്‍ മാറി മാറിയാണ് ഇരയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പക്ഷികള്‍ പാമ്പിനെ കൊത്തി താഴെയിടാനും ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നുണ്ടായിരുന്നു. 

തൊട്ടു മുന്നില്‍ വരെ പാമ്പ് എത്തിയെങ്കിലും മൂക്കിനു താഴെ വെച്ച് പക്ഷികള്‍ പറന്നയര്‍ന്നതോടെ വാല്‍ മാത്രം കമ്പിയില്‍ ചുറ്റി ആകാശത്തേയ്ക്ക് ഉയര്‍ന്ന് ഇരയെ പിടിക്കാനും പാമ്പ് ശ്രമം നടത്തി. എന്നാല്‍ പാമ്പിന്റെ അതിസാഹസികതകള്‍ എല്ലാം വെറുതെ ആയതോടെ വിശപ്പു ബാക്കിയാക്കി പാമ്പ് അടുത്ത് നില്‍ക്കുന്ന പനമരത്തിലേയ്ക്ക് കയറുന്നു.കമ്പികള്‍ക്ക് മുകളിലൂടെ പ്ലാസ്റ്റിക് കോട്ട് ഉള്ളതിനാല്‍ പരസ്പരമുള്ള പോരാട്ടത്തിനിടയില്‍ ഇരു കൂട്ടര്‍ക്കും ഷോക്കേറ്റില്ല.