അമ്മ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ താന്‍ നല്‍കിയത് ഒന്നുമല്ല എന്നാണ് മകന്‍ പറയുന്നത്

അമ്മയ്ക്കേറ്റവുമിഷ്ടപ്പെട്ട സമ്മാനം തന്നെ സര്‍പ്രൈസായി നല്‍കിയാലെങ്ങനെയിരിക്കും. ഈ മകന്‍ അതാണ് ചെയ്തിരിക്കുന്നത്. 

റോസ് റോഥറോ ബഗ് ഒരു സൌണ്ട് എഞ്ചിനീയറാണ്. സംഗീത പരിപാടിയുമായി പല സ്ഥലത്തും പോകേണ്ടിവരും. തന്‍റെ മ്യൂസിക് കിറ്റ് വയ്ക്കാന്‍ വലിയ ഒരു വാഹനം വേണം. പക്ഷെ, സാമ്പത്തിക പ്രശ്നങ്ങളുള്ള സമയമാണ്. മകന്‍റെ ആവശ്യം മനസിലാക്കിയ അമ്മ ലിനറ്റ് റോതറോ തന്‍റെ പ്രിയപ്പെട്ട ഫോര്‍ഡ് കാര്‍ വിറ്റു പകരം ഒരു വാന്‍ വാങ്ങി. അതറിഞ്ഞപ്പോള്‍ തന്നെ മകന് വിഷമമായി. അമ്മയുടെ പ്രിയപ്പെട്ട കാറാണ്.

അങ്ങനെ ആ വര്‍ഷം തന്നെ മകന്‍ സര്‍പ്രൈസായി അമ്മയ്ക്ക് അതേ മോഡല്‍ കാര്‍ വാങ്ങി നല്‍കുകയായിരുന്നു. മകന്‍റെ സമ്മാനം കണ്ട അമ്മയുടെ കണ്ണ് നിറഞ്ഞു പോയി. എന്നാല്‍ അമ്മ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ താന്‍ നല്‍കിയത് ഒന്നുമല്ല എന്നാണ് മകന്‍ പറയുന്നത്. 

വീഡിയോ കാണാം: