ന്യൂനന്‍ പള്ളിയില്‍നിന്നും കുര്‍ബാന കഴിഞ്ഞ് മടങ്ങുന്നവര്‍, ഷെവനിംഗനിലെ കടല്‍ത്തീരം എന്നീ ചിത്രങ്ങളാണ് തിരിച്ചു കിട്ടിയത്. വന്‍ഗോഗിന്റെ ആദ്യകാല ചിത്രങ്ങളില്‍ പെട്ടതാണിത്. 1884ല്‍ മാതാപിതാക്കള്‍ക്കായി വാന്‍ഗോഗ് വരച്ചതാണ് കുര്‍ബാന കഴിഞ്ഞ് മടങ്ങുന്നവര്‍ എന്ന ചിത്രം. ഹേഗിനടുത്തുള്ള മല്‍സ്യ തൊഴിലാളി ഗ്രാമത്തില്‍ നിന്നും 1882ല്‍ വരച്ചതാണ് ഷെവനിംഗനിലെ കടല്‍ത്തീരം എന്ന ചിത്രം. 

2002ല്‍ മോഷണം പോയ പെയിന്റിംഗുകള്‍ക്കായി ഇറ്റാലിയന്‍ പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ 2002ല്‍ അറസ്റ്റ്ു ചെയ്യപ്പെട്ട രണ്ടുപേര്‍ ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. എവിടെ നിന്നാണ് ഇപ്പോള്‍ പെയിന്റിംഗുകള്‍ കണ്ടെത്തിയതെന്നും എങ്ങനെ അവ പുറത്തെത്തിയെന്നുമുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.