നന്നായി സാഹചര്യങ്ങളോടും ചുറ്റുമുള്ളവരോടും പൊരുത്തപ്പെടും സഹോദരങ്ങളോടിടപഴകുന്നതു പോലെ തന്നെ ചുറ്റുമുള്ളവരോടും ഇടപഴകും കൌമാരത്തിലൊക്കെ എത്തുന്നതോടെ സാമൂഹികജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്നവരാകും
ഒറ്റക്കുട്ടി എന്നത് പലപ്പോഴും സമൂഹത്തിന് അംഗീകരിക്കാന് മടിയാണ്. 'ഒന്നിനൊന്ന് പകരം വേണ്ടേ' എന്നാണ് ചോദ്യം. മാത്രവുമല്ല, ഒറ്റക്കുട്ടികള് സ്വാര്ത്ഥരായിരിക്കും, പങ്ക് വയ്ക്കാനറിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളും. എന്നാല് പുതിയൊരു പഠനം പറയുന്നത് ഒറ്റക്കുട്ടികള് സൂപ്പറാണെന്നാണ്. സഹോദരങ്ങളില്ലെങ്കിലും അവരുടെ സാമൂഹികജീവിതത്തിന് യാതൊരു പ്രശ്നവുമുണ്ടാകില്ല. മാത്രമല്ല അവര് കൂടുതല് മികച്ച രീതിയിലാവും ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോവുകയെന്നും പഠനം പറയുന്നു.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ പോപുലേഷന് റിസര്ച്ച് സെന്ററാണ് പഠനം നടത്തിയത്. ഒറ്റക്കുട്ടികള് സ്വാര്ത്ഥരും, വഷളാക്കപ്പെട്ടവരും, ഒറ്റപ്പെട്ടവരും ആണെന്ന് കരുതുന്നത് തെറ്റാണ്. ഒറ്റക്കുട്ടികള്ക്ക് നന്നായി സാഹചര്യങ്ങളോടും ചുറ്റുമുള്ളവരോടും പൊരുത്തപ്പെടും. സഹോദരങ്ങളോടിടപഴകുന്നതു പോലെ തന്നെ ചുറ്റുമുള്ളവരോടും ഇടപഴകും. കൌമാരത്തിലൊക്കെ എത്തുന്നതോടെ സാമൂഹികജീവിതം കൂടുതല് ഇഷ്ടപ്പെടുന്നവരാകും. ഒറ്റയ്ക്കാണെന്നതുകൊണ്ട് തന്നെ തനിച്ചു കാര്യങ്ങള് ചെയ്യാന് പഠിക്കുകയും സ്കൂളില് മിടുക്കരാവുകയും ചെയ്യും. സ്കൂള് കാലത്ത് നന്നായി പഠിക്കുന്നവരും, ശ്രദ്ധനേടുന്നവരും, എല്ലാവരോടും സഹകരിച്ച് പോകുന്നവരും, കടുംപിടിത്തങ്ങളില്ലാത്തവരും, സ്വയം നിയന്ത്രിക്കുന്നവരുമായിരിക്കും ഇവര്. കൂടാതെ എല്ലാത്തിനോടും കൌതുകവും ആകാംഷയുമുള്ളവരും, ബഹിര്മുഖരും, സ്വന്തം കാര്യങ്ങളൊക്കെ സ്വയം ചെയ്യുന്നവരും, പക്വതയുള്ളവരും ആയിരിക്കും. എല്ലാവരും ഒരുപോലെയാണെന്ന് കരുതാനും ഇവര്ക്ക് കഴിയും.
ആദ്യത്തെ കുട്ടിയുടെയോ, സഹോദരങ്ങളുള്ളവരുടെയോ പ്രകൃതം തന്നെയായിരിക്കും ഒറ്റക്കുട്ടിക്കും. മറ്റേതൊരാളെക്കാളും വ്യക്തിത്വമുള്ളയാളായിരിക്കും ഒറ്റക്കുട്ടിയെന്നുമാണ് പഠനം പറയുന്നത്.
ആന്ഡ്രി കടോലി തയ്യാറാക്കിയ ആനിമേഷന് കാണാം. ബിബിസി പ്രസിദ്ധീകരിച്ചത്:
