20 വര്‍ഷമായി സ്കൂളിലെ ജീവനക്കാരനാണ് ജെയിംസ്. ജെയിംസിന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട് അധ്യാപകരായ ഹെഷ്മാന്‍, അലീസ ഹാട്ട്സ്ഫീല്‍ഡ്സ് എന്നിവര്‍ സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. 

ടെന്നസി: ചില വീഡിയോ കണ്ടാല്‍ മതി നമുക്ക് ഈ ലോകത്തോട് തന്നെ സ്നേഹം തോന്നാന്‍. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു കിന്‍ഡര്‍ ഗാര്‍ഡനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍. 

കിന്‍ഡര്‍ ഗാര്‍ഡനിലെ കുഞ്ഞുങ്ങളുടെ സംരക്ഷകനാണ് ജെയിംസ്. എല്ലാ കുഞ്ഞുങ്ങളുടേയും സ്നേഹിതനും. ജെയിംസിന് കേള്‍വിത്തകരാറുണ്ട്. അന്ന് ജെയിംസിന്‍റെ പിറന്നാളായിരുന്നു. കിന്‍റര്‍ ഗാര്‍ഡനിലെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് സൈന്‍ ലാംഗ്വേജില്‍ ജെയിംസിന് പിറന്നാള്‍ ആശംസിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്. ടെന്നസിയിലെ ഹിക്കേഴ്സണ്‍ എലമെന്‍ററി സ്കൂള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

20 വര്‍ഷമായി സ്കൂളിലെ ജീവനക്കാരനാണ് ജെയിംസ്. ജെയിംസിന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട് അധ്യാപകരായ ഹെഷ്മാന്‍, അലീസ ഹാട്ട്സ്ഫീല്‍ഡ്സ് എന്നിവര്‍ സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ കുഞ്ഞുങ്ങളെ സൈന്‍ ലാംഗ്വേജ് പഠിപ്പിക്കുകയായിരുന്നു. 

കുഞ്ഞുങ്ങള്‍ സൈന്‍ ലാംഗ്വേജില്‍ പിറന്നാള്‍ ആശംസകളറിയിക്കുമ്പോള്‍ തലയില്‍ കൈ വെച്ച് അമ്പരന്ന് നില്‍ക്കുകയാണ് ജെയിംസ്. കണ്ണും മനസും നിറഞ്ഞു നില്‍ക്കുന്ന ജെയിംസിനേയും വീഡിയോയില്‍ കാണാം. 

വിഡീയോ: