ഹൌസ് ഓഫ് സ്ട്രേ ആനിമല്‍സ്, തുടങ്ങിയ എന്‍.ജി.ഒകള്‍ തെരുവുനായകളെ തണുപ്പില്‍ നിന്ന് രക്ഷിക്കാനായി എത്തിയിരിക്കുകയാണ്.  ഇതിനായി വൂളന്‍ പുതപ്പുകള്‍, സ്വെറ്ററുകള്‍, ബെഡ്ഡുകള്‍ എന്നിവയാണ് നല്‍കുന്നത്. തണുപ്പിനെ മറികടക്കാന്‍ ഇങ്ങനെയാണ് അവര്‍ പ്രിയപ്പെട്ട മൃഗങ്ങളെ സഹായിക്കുന്നത്. 

ദില്ലി: മഞ്ഞുകാലമായി, വാര്‍ഡ്രോബില്‍ നിന്നും സ്വെറ്ററടക്കമുള്ള വസ്ത്രങ്ങള്‍ പുറത്തെടുക്കാന്‍ സമയമായി. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍. മനുഷ്യര്‍ ഷാളും, സ്വെറ്ററും ഒക്കെയായിട്ടാണ് മഞ്ഞുകാലത്തെ മറികടക്കുന്നത്. ഈ സമയത്ത് ഏറ്റവുമധികം തണുത്ത് വലയുന്നത് തെരുവില്‍ ജീവിക്കുന്ന മൃഗങ്ങളാണ്. 

ഹൌസ് ഓഫ് സ്ട്രേ ആനിമല്‍സ്, തുടങ്ങിയ എന്‍.ജി.ഒകള്‍ തെരുവുനായകളെ തണുപ്പില്‍ നിന്ന് രക്ഷിക്കാനായി എത്തിയിരിക്കുകയാണ്. ഇതിനായി വൂളന്‍ പുതപ്പുകള്‍, സ്വെറ്ററുകള്‍, ബെഡ്ഡുകള്‍ എന്നിവയാണ് നല്‍കുന്നത്. തണുപ്പിനെ മറികടക്കാന്‍ ഇങ്ങനെയാണ് അവര്‍ പ്രിയപ്പെട്ട മൃഗങ്ങളെ സഹായിക്കുന്നത്. 

ഹൌസ് ഓഫ് സ്ട്രേ ആനിമല്‍സ് പ്രവര്‍ത്തക നിയതി പറയുന്നു, '' ഞാനും സുഹൃത്തുക്കളും ആഴ്ചാവസാനങ്ങളില്‍ ഒത്തുചേര്‍ന്ന് പഴയ സ്വെറ്ററുകളും മറ്റും തയ്ച്ചെടുക്കുന്നു. വിവിധ അളവുകളിലാണ് തയ്ച്ചെടുക്കുന്നത്.''

ചിത്രങ്ങള്‍: 

View post on Instagram
View post on Instagram
Scroll to load tweet…
Scroll to load tweet…
Scroll to load tweet…