തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ. മുന്‍ സംസ്‌ഥാന സെക്രട്ടറി ടി ശശിധരന്‍റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ് വൈറലാകുന്നു. സമൂഹ മാധ്യമങ്ങളില്‍ ലോ അക്കാഡമിയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇടതുപക്ഷത്തിന് എതിരെ വികാരം ഉണ്ടാകുമ്പോഴാണ്, വർത്തമാന കാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വലിയ വാചാലത്തയേക്കാൾ ചെറിയ മൗനം ആണു നല്ലത് എന്ന് തുടങ്ങുന്ന പോസ്റ്റ് വൈറലാകുന്നത്.
സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായിരുന്ന ശശിധരനെ 2007-ലാണ് പാര്‍ട്ടിയില്‍ നിന്നു തരംതാഴ്‌ത്തിയത്. വിഭാഗീയതയുടെ പേരിലായിരുന്നു തരംതാഴ്‌ത്തല്‍. നിലവില്‍ പാര്‍ട്ടി മാള ഏരിയാകമ്മറിയംഗമാണ്.
പ്രാസംഗികനായ ശശിധരന്‍ ഡി.വൈ.എഫ്.ഐയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിനു താഴെയുള്ള കമന്റുകള്‍ ഇത് വ്യക്‌തമാക്കുന്നതാണ്. കൂടാതെ പാര്‍ട്ടി തെറ്റു തിരുത്തലിനു തയാറാകണമെന്നും കമന്റുകളില്‍ പറയുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് സൂചന.
