ഗം ബൂട്ട്സും, മാസ്കും, ഗ്ലൌസും ധരിച്ചുവേണം വീട് വൃത്തിയാക്കാനിറങ്ങാനെന്നത് പ്രധാനപ്പെട്ടതായി തോന്നി. സര്‍ജ്ജിക്കല്‍ ഗ്ലൌസും, മുകളില്‍ റബ്ബര്‍ ഗ്ലൌസും ധരിക്കാം. ഇഴജന്തുക്കളിറങ്ങിപ്പോകുന്നതിനായി അല്‍പം മണ്ണെണ്ണയും കയ്യില്‍ കരുതാം. അത് സ്പ്രേ ചെയ്താല്‍ ഇഴജന്തുക്കളിറങ്ങിപ്പോകും. അധികം സ്പ്രേ ചെയ്യരുത്. അത് ഇഴജന്തുക്കള്‍ ചത്തുപോകാന്‍ കാരണമാകും. 

എറണാകുളം: വെള്ളമിറങ്ങിയതോടെ ആളുകള്‍ ക്യാമ്പ് വിട്ട് മടങ്ങുകയാണ്. ചെളി നിറഞ്ഞിരിക്കുകയാണ് പല വീടുകളിലും. മാത്രമല്ല പലതരം ഇഴജന്തുക്കളുമുണ്ടാകും. വീട് വൃത്തിയാക്കുമ്പോഴുണ്ടായ അറിവ് പങ്കുവയ്ക്കുകയാണ് ഗായിക സിത്താരയും ഭര്‍ത്താവും.

ഗം ബൂട്ട്സും, മാസ്കും, ഗ്ലൌസും ധരിച്ചുവേണം വീട് വൃത്തിയാക്കാനിറങ്ങാനെന്നത് പ്രധാനപ്പെട്ടതായി തോന്നി. സര്‍ജ്ജിക്കല്‍ ഗ്ലൌസും, മുകളില്‍ റബ്ബര്‍ ഗ്ലൌസും ധരിക്കാം. ഇഴജന്തുക്കളിറങ്ങിപ്പോകുന്നതിനായി അല്‍പം മണ്ണെണ്ണയും കയ്യില്‍ കരുതാം. അത് സ്പ്രേ ചെയ്താല്‍ ഇഴജന്തുക്കളിറങ്ങിപ്പോകും. അധികം സ്പ്രേ ചെയ്യരുത്. അത് ഇഴജന്തുക്കള്‍ ചത്തുപോകാന്‍ കാരണമാകും. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനും, ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യാനുമെല്ലാം ശ്രദ്ധിക്കണം. മണ്ണ് ഉണങ്ങിപ്പിടിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുമ്പോള്‍ എളുപ്പമുണ്ടാകും. 

ജനലുകളെല്ലാം തുറന്നിട്ടു കഴിഞ്ഞാല്‍ ആവശ്യത്തിന് കാറ്റും വെളിച്ചവും കേറും. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഉണക്കി ഒരു ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കവറിലാണെങ്കിലും കഴിക്കരുതെന്നാണ് വിദഗ്ദര്‍ പറയുന്നതെന്നും ഗായിക ഓര്‍മ്മിപ്പിക്കുന്നു. 

വീഡിയോ: