ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ മാച്ച് ബോൾ കാരിയറായി ഇങ്ങനെ രണ്ട് കുട്ടികളെത്തുന്നത് പ്രാഗണാനന്ദ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റേഴ്സിൽ രണ്ടാം സ്ഥാനത്താണ് മെന്‍സ ഐക്യു ടെസ്റ്റില്‍ ഇതുവരെ നേടിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പോയിന്‍റ് കരസ്ഥമാക്കി സ്നേഹാള്‍ വിജയ്
ബുദ്ധികൊണ്ടും ധൈര്യം കൊണ്ടും, കഴിവുകൊണ്ടും, സ്നേഹത്താലും ലോകത്തെ ഞെട്ടിച്ച കുഞ്ഞുങ്ങള് അനവധിയാണ്. അതില് ചിലര്...
പ്രാഗണാനന്ദ
ചെന്നൈ സ്വദേശിയായ പ്രാഗണാനന്ദ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റേഴ്സിൽ രണ്ടാം സ്ഥാനത്താണ്. പന്ത്രണ്ട് വയസ്സും പത്ത് മാസവുമാണ് പ്രാഗണാനന്ദയുടെ പ്രായം. ഉക്രെയിനിലെ സെർജി കരജാകിൻ ആണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ.
ഇറ്റലിയിലെ ഓർട്ടീസിയിൽ ഗ്രഡീൻ ഓപ്പൺ ചെസ്സ് മത്സരത്തിൽ ഇറ്റാലിയൻ ഗ്രാൻഡ്മാസ്റ്ററായ ലൂക്കാ മോറോണി ജൂനിയറെ എട്ടാം റൗണ്ടിൽ പ്രാഗണാനന്ദ തോൽപിച്ചിരുന്നു. തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയാണ് പ്രാഗണാനന്ദ മത്സരം മുന്നോട്ട് കൊണ്ടുപോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കളിയുടെ മധ്യഭാഗത്ത് തന്നെ ഇറ്റാലിയൻ ചെസ് താരം സമ്മർദ്ദത്തിലായിരുന്നു. പരാജയം സമ്മതിച്ച് പ്രാഗണാനന്ദയ്ക്ക തന്നെ ജയം ലൂക്കാ മൊറോണി വിട്ടുകൊടുത്തു, ഈ ടൂർണമെന്റീൽ പ്രാഗണാനന്ദ നിരവധി വമ്പൻ ചെസ്താരങ്ങളെയാണ് നേരിട്ട് തോല്പിച്ചത്.

എട്ട് വയസുകാരി യൊയോക്കോ സാമ
ഈ മാസം ആദ്യമാണ് എട്ട് വയസുകാരി യൊയോക്ക സോമ ഡ്രമ്മിങ്ങിലുള്ള അവളുടെ കഴിവുകൊണ്ട് സാമൂഹ്യമാധ്യമങ്ങളെ ഇളക്കിമറിച്ചത്. ഈ ജപ്പാനീസ് ഡ്രമ്മര് അന്തരിച്ചുപോയ ലെഡ് സെപ്പലിന്സിന്റെ 'ഗുഡ് ടൈംസ് ബാഡ് ടൈംസ്' വായിച്ചിട്ടാണ് കുഞ്ഞ് യൊയൊക്ക ശ്രദ്ധ നേടിയത്.
ഐന്സ്റ്റീനെ തോല്പ്പിച്ച പതിനൊന്നുകാരി
പതിനൊന്നാമത്തെ വയസില് മെന്സ ഐക്യു ടെസ്റ്റില് ഇതുവരെ നേടിയിട്ടുള്ള ഏറ്റവും ഉയര്ന്ന പോയിന്റ് കരസ്ഥമാക്കി സ്നേഹാള് വിജയ്. ആല്ബര്ട്ട് ഐന്സ്റ്റീനെയും സ്റ്റീഫന് ഹോക്കിംഗ്സിനേയും വരെ മറികടന്ന ഐക്യുവാണ് സറേ സ്റ്റാന്വെല്ലിലെ സ്നേഹാള് വിജയ് പ്രകടിപ്പിച്ചത്. കാറ്റെല് 3 ബി പേപ്പറില് 162 പോയിന്റാണ് സ്കോര് ചെയ്തത്. ഇതുവരെയുള്ള പ്രവേശകരില് വെറും ഒരു ശതമാനം മാത്രമാണ് ഈ നേട്ടം ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.

റിഷി തേജ്, നതാനിയ ജോൺ
ഫുട്ബോൾ ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ മാച്ച് ബോൾ കാരിയറായി ഇങ്ങനെ രണ്ട് കുട്ടികളെത്തുന്നത്. പത്ത് വയസ്സുകാരൻ റിഷി തേജും പതിനൊന്നുകാരൻ നതാനിയ ജോണും. കടുത്ത ഫുട്ബോൾ പ്രേമികളാണ് ഇരുവരും. ബെൽജിയം-പനാമ മത്സരത്തിലാണ് മാച്ച് ബോൾ കാരിയറായി കർണാടക സ്വദേശി റിഷി തേജ് എത്തുന്നത്. ബ്രസീൽ-കോസ്റ്റ റിക മത്സരത്തിലാണ് തമിഴ്നാട് സ്വദേശി നതാനിയ ജോൺ എത്തുന്നത്.
പത്തിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി കിയ മോട്ടോഴ്സ് ഇന്ത്യ ഒരു ഒഡീഷൻ സംഘടിപ്പിച്ചിരുന്നു. കിയ ഒഫീഷ്യൽ മാച്ച് ബോൾ കാരിയറാകാനായിരുന്നു ഇത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ട്രയൽ സംഘടിപ്പിച്ചത്. ഗുരുഗ്രാമിലായിരുന്നു ട്രയലുകൾ നടന്നത്. 1600 കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. ഇതിൽ നിന്നും 50 കുട്ടികളെയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്.
ഒടുവിൽ 1550 കുട്ടികളെ പിന്നിലാക്കി 50 കുട്ടികൾ ഫൈനലിൽ എത്തി. അതിൽ നിന്നും ടിവിയിൽ മാത്രം കണ്ട ഫുട്ബോൾ താരങ്ങൾക്കൊപ്പം പിച്ചിലേക്ക് നടക്കാനുള്ള ഭാഗ്യം ലഭിച്ചത് രണ്ട് കുട്ടികൾക്ക് മാത്രം. നതാനിയയ്ക്കും റിഷിക്കും ഭാവിയിൽ ലോകമറിയുന്ന ഫുടേബോൾ കളിക്കാരാകണമെന്നാണ് ആഗ്രഹം. ആ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് ഇരുവരും ഇതിനെ കാണുന്നതും.
സുഹൃത്തിനെ രക്ഷിച്ച പതിനൊന്നുകാരന്
കര്ണാടകയിലെ ഗവണ്മെന്റ് പ്രൈമറി സ്കൂളില് വിദ്യാര്ഥിയാണ് സുജയ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സുജയും സുഹൃത്ത് ആദിത്യയും. പെട്ടെന്നാണ് ആദിത്യ പുഴയിലേക്ക് വീഴുന്നത്. മറ്റൊന്നും ആലോചിക്കാതെ സുജയ എടുത്തുചാടി സുഹൃത്തിനെ രക്ഷിച്ചു.

