
കേരളത്തില്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അധ്യാപകരായി തീരാനാണ്. ബി.എഡ്, ഡി.എസ് കോഴ്സുകള്‍ പാസായ നൂറുകണക്കിന് തൊഴിലന്വേഷകരുള്ള കേരളത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസം ഇവര്‍ക്കൊരു തലവേദനായായി മാറാതിരിക്കണം.
സംസ്ഥാനത്ത് നിലവില്‍ 4,060 അധ്യാപകര്‍ തസ്തിക നഷ്ടപ്പെട്ടവരായി പുനര്‍വിന്യാസം നേടിയിട്ടുണ്ട്.
ഹൈസ്‌കൂള്‍ തലത്തില്‍ 1:40 അനുപാതത്തില്‍ അധ്യാപകര്‍ക്ക് മാതൃവിദ്യാലയത്തില്‍ നിലനില്‍ക്കാനുള്ള ഉത്തരവ് ഈ എണ്ണത്തില്‍ കുറച്ച് കുറവ് വരുത്തുമെന്ന് തീര്‍ച്ചയാണ്. സംസ്ഥാനത്ത് നിലവില്‍ 4,060 അധ്യാപകര്‍ തസ്തിക നഷ്ടപ്പെട്ടവരായി പുനര്‍വിന്യാസം നേടിയിട്ടുണ്ട്.
ഏതായാലും അധികമുള്ള അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിലൂടെ പുതുതലമുറ വേദനിക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ വിത്യസ്ത അഭിപ്രായങ്ങളുണ്ടാകില്ല. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പിഎസ്സി പരീക്ഷ എഴുതി കാത്തിരിക്കുന്നത്. എയ്ഡഡ് മാനേജുമെന്റുകളില്‍ നിയമനം നേടുന്ന അധ്യാപകരാണ് തസ്തിക നഷ്ടത്തിന്റെ ഭീഷണി കൂടുതല്‍ അനുഭവിക്കുന്നത്.
ഭൂരിപക്ഷം മാനേജുമെന്റുകളും ലക്ഷങ്ങള്‍ വിലപറഞ്ഞ് വാങ്ങിയാണ് തൊഴില്‍ നല്‍കുന്നത്
വിദ്യാഭ്യാസക്കൊള്ളക്കാരായ ഭൂരിപക്ഷം മാനേജുമെന്റുകളും ലക്ഷങ്ങള്‍ വിലപറഞ്ഞ് വാങ്ങിയാണ് ഇവര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടാവുക.അപ്പോള്‍ അവര്‍ക്ക് തൊഴിലില്ലാതാകുന്ന അവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇവരുടെ തൊഴില്‍ സംരക്ഷിച്ചു നല്‍കേണ്ട ഉത്തരവാദിത്വം തൊഴില്‍ദാതാവായ സ്വകാര്യമാനേജുമെന്റിനാണ്. അവര്‍ക്കിതൊന്നും ഒരു പ്രശ്നമല്ലെന്നാണ് വയ്പ്പ് !
അധ്യാപക സമൂഹത്തിന് മുന്നില്‍ അധ്യാപകരുടെ തൊഴില്‍ നഷ്ടം സൃഷ്ടിക്കുന്ന ദുരിതാവസ്ഥയാണ് ഈ വിഷയത്തില്‍ അധ്യാപക സംഘടനകളെകൊണ്ട് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്.എയ്ഡഡ് സ്‌കൂളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കാന്‍ ഉത്തരവുണ്ടാകുന്നത് അങ്ങിനെയാണ്.
സര്‍ക്കാര്‍ മേഖലയിലെ പുതിയ തൊഴിലവസരങ്ങളെയാണിത് തടസ്സം ചെയ്തിരിക്കുന്നത്
സര്‍ക്കാര്‍ മേഖലയിലെ പുതിയ തൊഴിലവസരങ്ങളെയാണിത് തടസ്സം ചെയ്തിരിക്കുന്നത്. മാനേജുമെന്റുകള്‍ യഥാവിധി നിയമനം തുടരുന്നതിന് തടസം ഉണ്ടാക്കിയതുമില്ല. ഇതിനെതിരെ തൊഴിലന്വേഷകരായ ചെറുപ്പക്കാരും പെതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെകൊണ്ട് കെഇആര്‍ ഭേദഗതി മാറ്റിക്കുന്നത് വരെ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അുകൂലമായി കോടതിവിധി ഉണ്ടായതും കാര്യങ്ങള്‍ നല്ല വഴിയിലേക്ക് നയിച്ചിട്ടുണ്ട്.
മാനേജ്മെന്റുകള്‍ കെഇആര്‍ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത് വെല്ലുവിളിയാണ്
എയ്ഡഡ് മാനേജര്‍മാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് തസ്തിക നഷ്ടം വരുന്നവരെ സംരക്ഷിച്ചുകൊള്ളണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ഇപ്പോള്‍ കെഇആറില്‍ വരുത്തിയ ഭേദഗതി. പുറത്ത് നില്‍ക്കുന്ന ഒരാളെയെങ്കിലും ഏറ്റൈടുത്ത ശേഷമേ മാനേജര്‍മാര്‍ സ്വന്തം നിലയില്‍ നിയമനം നടത്താവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പോലും തള്ളിക്കളയുന്ന മാനേജ്മെന്റുകള്‍ കെഇആര്‍ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത് സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളിയാണ്.
ഈ കേസില്‍ അന്തിമവിധി ഇതുവരെ വന്നിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെറിറ്റും സമൂഹികനീതിയും ഉറപ്പാക്കി, പണം നല്‍കാതെ നിയമനം നേടാനും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് തസ്തിക നഷ്ടം വരുന്നവര്‍ക്ക് ഈ മേഖലയില്‍ തുടരാനും നിലനില്‍ക്കാനും മാനേജുമെന്റുകള്‍ മര്യാദ കാട്ടിയേ തീരൂ.
