അമേരിക്കയിലാണ് സംഭവം. വിവിധ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോ. ഫില്‍സ് ഷോ എന്ന ആരോഗ്യ പരിപാടിയിലായിരുന്നു യുവതി എത്തിയത്. ഹെയ്‌ലി എന്നു മാത്രം വെളിപ്പെടുത്തിയ യുവതിയെക്കുറിച്ച് മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
താന്‍ ഗര്‍ഭിണിയാണെന്നും വയറ്റിലുള്ളത് ഉണ്ണിയേശുവാണെന്നുമായിരുന്നു യുവതി അവകാശപ്പെട്ടത്. തുടര്‍ന്ന്, ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് യുവതിയെ വിധേയമാക്കി. പരിശോധനയില്‍ യുവതിക്ക് ഗര്‍ഭമേ ഇല്ലെന്നാണ് കണ്ടെത്തിയത്.
എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഹെയ്‌ലി തയ്യാറായിട്ടില്ല. തന്‍േറത് ഒരു സാധാരണ ഗര്‍ഭമല്ലെന്നും പരിശോധനകള്‍ക്ക് അത് കണ്ടെത്താന്‍ കഴിയില്ലെന്നുമാണ് ഹെയ്‌ലി പ്രതികരിച്ചത്. എത്ര വൈകിയാലും ഉണ്ണിയേശു പിറക്കുമെന്നും അവള്‍ പറയുന്നു.
എന്നാല്‍, ഹെയ്‌ലി പണ്ടേ നുണച്ചിയാണ് എന്നാണ് അമ്മ ക്രിസ്റ്റി പറയുന്നത്. പല ഡോക്ടര്‍മാരെയും ഇക്കാര്യം പറഞ്ഞ് ഹെയ്‌ലി കണ്ടിട്ടുണ്ടെന്നും അവള്‍ക്ക് ഗര്‍ഭമില്ലെന്നാണ് എല്ലാ പരിശോധനകളിലും തെളിഞ്ഞതെന്നും അവര്‍ പറഞ്ഞു.
എന്തായാലും, പരിശോധനകളെ വകവെയ്ക്കാതെ പിറവിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ യുവതി.

