ഇങ്ങനെയും എടുക്കാം കടലിന്റെ ഫോട്ടോ; കണ്ണഞ്ചിക്കുന്ന കടല്‍ക്കാഴ്ചകള്‍

First Published 19, Feb 2020, 5:45 PM IST

വിസ്മയങ്ങളുടെ വലിയ ശേഖരമാണ് കടല്‍. തീരത്ത് കളിക്കുന്ന കൊച്ചു കുഞ്ഞായും, ചിലപ്പോള്‍ കൂട്ടുകാരിയായും, മറ്റ് ചിലപ്പോള്‍ മക്കളെ ഊട്ടുന്ന കടലിന്റെ പ്രിയപ്പെട്ട അമ്മയായും ഒക്കെ അവള്‍ മാറും. എന്നാല്‍ സ്‌നേഹവും, പൊട്ടിച്ചിരികളും മാത്രമല്ല അവളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍. ഒരു ചുവട് കൊണ്ട് ഉള്ളതെല്ലാം തകര്‍ത്തെറിയുന്ന സംഹാര രുദ്രയാകാനും അവള്‍ക്കാവും. ഒരു ദിവസം തന്നെ പല ഭാവങ്ങളില്‍ ഇളകിയാടുന്ന അവളുടെ വിവിധ രൂപങ്ങളെ ഒപ്പിയെടുക്കാന്‍ ഒരു ശ്രമം നടത്തുകയാണ് പ്രശസ്ത ഹോട്ടോഗ്രാഫര്‍ മാറ്റ് ബര്‍ഗെസ്. 

അദ്ദേഹത്തിന്റെ ഫോട്ടോ ഷൂട്ട് അതിമനോഹരമായ ഒരു പിടി ചിത്രങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. കടലിലെ തിരകളുടെ മാസ്മരികതയും, വശ്യതയും ആരുടേയും മനം കവരുന്നതാണ്. മാറ്റ് ബര്‍ഗെസ് തന്റെ ഹിപ്‌നോട്ടിക് ഓഷ്യന്‍ വേവ് ഫോട്ടോഗ്രഫിയിലൂടെ വെള്ളത്തിന്റെ ഈ വശ്യമായ സൗന്ദര്യം ഒപ്പിയെടുക്കുന്നു. ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹം മണല്‍പ്പരപ്പിലും, കടലിന്റെ ഓളങ്ങളിലും മണിക്കൂറുകളോളം ചിലവഴിയ്ക്കുന്നു. തിരകളുടെ ഈ വിസ്മയ ചടുലത ക്യാമറയില്‍ പകര്‍ത്താനായി ചിലപ്പോള്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് തന്നെ വേണ്ടി വന്നേക്കും. ചിലപ്പോള്‍, വെള്ളം താരതമ്യേന ശാന്തമായിരിക്കും. മാത്രമല്ല കടലിന്റെ ചക്രവാളത്തിനപ്പുറത്ത് വരണ്ട ഭൂമിയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ചിലപ്പോള്‍, പതിന്മടങ്ങ് ശക്തിയോടെ ആവേശിച്ച് വരുന്ന വേലിയേറ്റങ്ങള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു.

ഇന്‍സ്റ്റഗ്രാമിലാണ് ബര്‍ഗെസ് വൈവിധ്യമാര്‍ന്ന ഈ ചിത്രങ്ങള്‍ പങ്കിട്ടത്. ഒപ്പം ജലത്തിന്റെ വിവിധ ചലനങ്ങള്‍ വളരെ അടുത്ത് കാണാന്‍ ഒരവസരവും ഒരുക്കുന്നു. ചിത്രങ്ങള്‍ കാണുമ്പൊള്‍ നമ്മളും തിരകളില്‍ ആടിയുലയുകയാണ് എന്ന പ്രതീതി ഉണ്ടാകാം. ഈ ഭംഗിയുള്ള ചിത്രങ്ങള്‍ ഒരു കണ്ണാടിയില്‍ എന്നപോലെ അലകളെ കൂടുതല്‍ മനോഹരവും, വ്യകതവുമായി പ്രതിഫലിപ്പിക്കുന്നു. ഇതിന്റെ മനോഹരമായ വര്‍ണ്ണച്ചായങ്ങളില്‍ നീല നിറം മാത്രമല്ല, പര്‍പ്പിള്‍ ടോണുകളും സൂര്യന്റെ ഊഷ്മളമായ സ്വര്‍ണ്ണ നിറങ്ങളും ചാലിച്ച് ചേര്‍ത്തിരിക്കുന്നു.

കഴിഞ്ഞ ആറുവര്‍ഷമായ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രങ്ങള്‍. സമുദ്ര ഫോട്ടോഗ്രാഫി അദ്ദേഹത്തിന് സ്വന്തം ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ശീലമാണ്. എല്ലാ പ്രഭാതങ്ങളിലും സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് തന്നെ അദ്ദേഹം കടല്‍ തീരത്ത് എത്തും. മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ അദ്ദേഹം ക്ഷമയോടെ കാത്തിരിക്കും. 'വെള്ളവും വെളിച്ചവും തമ്മിലുള്ള അപൂര്‍വ്വ ബന്ധം എന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ദിവസം ആരംഭിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല,'' അദ്ദേഹം പറഞ്ഞു.

വിസ്മയങ്ങളുടെ വലിയ ശേഖരമാണ് കടല്‍.

വിസ്മയങ്ങളുടെ വലിയ ശേഖരമാണ് കടല്‍.

കടലിന്റെ വിവിധ രൂപങ്ങളെ ഒപ്പിയെടുക്കാന്‍ ഒരു ശ്രമം നടത്തുകയാണ് പ്രശസ്ത ഹോട്ടോഗ്രാഫര്‍ മാറ്റ് ബര്‍ഗെസ്.

കടലിന്റെ വിവിധ രൂപങ്ങളെ ഒപ്പിയെടുക്കാന്‍ ഒരു ശ്രമം നടത്തുകയാണ് പ്രശസ്ത ഹോട്ടോഗ്രാഫര്‍ മാറ്റ് ബര്‍ഗെസ്.

കടലിലെ തിരകളുടെ മാസ്മരികതയും, വശ്യതയും ആരുടേയും മനം കവരുന്നതാണ്.

കടലിലെ തിരകളുടെ മാസ്മരികതയും, വശ്യതയും ആരുടേയും മനം കവരുന്നതാണ്.

മാറ്റ് ബര്‍ഗെസ് തന്റെ ഹിപ്‌നോട്ടിക് ഓഷ്യന്‍ വേവ് ഫോട്ടോഗ്രഫിയിലൂടെ വെള്ളത്തിന്റെ ഈ വശ്യമായ സൗന്ദര്യം ഒപ്പിയെടുക്കുന്നു.

മാറ്റ് ബര്‍ഗെസ് തന്റെ ഹിപ്‌നോട്ടിക് ഓഷ്യന്‍ വേവ് ഫോട്ടോഗ്രഫിയിലൂടെ വെള്ളത്തിന്റെ ഈ വശ്യമായ സൗന്ദര്യം ഒപ്പിയെടുക്കുന്നു.

രകളുടെ ഈ വിസ്മയ ചടുലത ക്യാമറയില്‍ പകര്‍ത്താനായി ചിലപ്പോള്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് തന്നെ വേണ്ടി വന്നേക്കും.

രകളുടെ ഈ വിസ്മയ ചടുലത ക്യാമറയില്‍ പകര്‍ത്താനായി ചിലപ്പോള്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് തന്നെ വേണ്ടി വന്നേക്കും.

ഇന്‍സ്റ്റഗ്രാമിലാണ് ബര്‍ഗെസ് വൈവിധ്യമാര്‍ന്ന ഈ ചിത്രങ്ങള്‍ പങ്കിട്ടത്.

ഇന്‍സ്റ്റഗ്രാമിലാണ് ബര്‍ഗെസ് വൈവിധ്യമാര്‍ന്ന ഈ ചിത്രങ്ങള്‍ പങ്കിട്ടത്.

loader