ശ്രീ കൃഷ്ണന്‍ ശര്‍മ്മ എന്ന ഈ അധ്യാപകന്‍ കഴിഞ്ഞ 24 വര്‍ഷങ്ങളായി ഒരു സ്കൂളില്‍ പഠിപ്പിക്കുകയായിരുന്നു. 1995 -ലാണ് വിരമിക്കുന്നത്. 1958 -ലാണ് താന്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്.

ഒരു യഥാര്‍ത്ഥ അധ്യാപകന്‍ എന്തായിരിക്കണമെന്ന് പഠിപ്പിക്കുകയാണ് ഈ 84 വയസ്സുള്ള അധ്യാപകന്‍. ഉത്തര്‍പ്രദേശിലെ ഈ അധ്യാപകന്‍ രാവിലെ താന്‍ സേവനമനുഷ്ഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിലെത്തുകയും സൗജന്യമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നു. 

ശ്രീ കൃഷ്ണന്‍ ശര്‍മ്മ എന്ന ഈ അധ്യാപകന്‍ കഴിഞ്ഞ 24 വര്‍ഷങ്ങളായി ഒരു സ്കൂളില്‍ പഠിപ്പിക്കുകയായിരുന്നു. 1995 -ലാണ് വിരമിക്കുന്നത്. 1958 -ലാണ് താന്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. 1995 -ല്‍ വിരമിച്ചു. കുട്ടികളെന്നോട് കാണിക്കുന്ന സ്നേഹം കാരണം വീണ്ടും അതേ സ്കൂളില്‍ പോവാതിരിക്കാനായില്ല എന്നാണ് കൃഷ്ണ ശര്‍മ്മ പറയുന്നത്. 

സ്കൂളില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് കൃഷ്ണ ശര്‍മ്മയുടെ താമസം. ദിവസവും അവിടെ നിന്നും സൈക്കിള്‍ ചവിട്ടിയാണ് സ്കൂളിലെത്തുന്നത്. ഇംഗ്ലീഷാണ് പഠിപ്പിക്കുന്ന വിഷയം. ഒരു ദിവസം പോലും ലീവെടുക്കാതെയാണ് കൃഷ്ണ ശര്‍മ്മ സ്കൂളിലെത്തുന്നത്. അത്രയേറെ പ്രിയമാണ് അദ്ദേഹത്തിന് ഈ സ്കൂളും വിദ്യാര്‍ത്ഥികളും അധ്യാപനവും.