Asianet News MalayalamAsianet News Malayalam

93കാരി അമ്മൂമ്മയ്ക്ക് കല്യാണം; വിവാഹവസ്ത്രം തെരെഞ്ഞെടുത്ത വഴി ന്യൂജനേയും ഞെട്ടിക്കും!

This 93 year old bride is asking the internet to help pick her wedding dress
Author
First Published Jun 5, 2017, 4:54 PM IST

വിവാഹത്തിന് വസ്ത്രം തെരഞ്ഞെടുക്കുന്ന കാര്യം വന്നപ്പോള്‍ ഏതൊരു പെണ്‍കുട്ടിയെയും പോലെ സംശയത്തിലായിരിക്കുകയാണ് ഒരു മുതുമുത്തശ്ശിയും. ഓസ്‌ട്രേലിയയിലെ കാന്‍ബെറ സ്വദേശിയായ സില്‍വിയ മാര്‍ട്ടിന്‍ എന്ന 93കാരിയാണ് തന്റെ വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ആശയകുഴപ്പത്തിലായിരിക്കുന്നത്. ഈ ആശയക്കുഴപ്പം പരിഹരിക്കാന്‍ മുത്തശ്ശി കണ്ടെത്തിയ മാര്‍ഗം അതിലേറെ രസകരമായിരുന്നു.

വിവാഹത്തിന് വസത്രം തെരഞ്ഞെടുക്കാനായി ഷോപ്പിലെത്തിയ സില്‍വിയക്ക് നാല് വസ്ത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. ഈ നാലില്‍ ഏത് തെരഞ്ഞെടുക്കണം എന്നായി പിന്നീടുള്ള സംശയം. ഒടുവില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നാല് വസ്ത്രങ്ങളിലുമുള്ള ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‍തു. തന്റെ സുഹൃത്തുക്കളോട് അഭിപ്രായം തേടി ഒരെണ്ണം തെരഞ്ഞെടുക്കാനായിരുന്നു ഇത്.

88കാരനായ ഫ്രാങ്ക് റെയ്മണ്ട് എന്ന തന്റെ ദീര്‍ഘനാളായുള്ള സുഹൃത്തിനെയാണ് സില്‍വിയ വിവാഹം ചെയ്യുന്നത്.പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് ഫ്രാങ്കിനെ വിവാഹം ചെയ്യാന്‍ സില്‍വിയ തയ്യാറായത്. ഫ്രാങ്കിന്റെ ആവശ്യം പലതവണ സില്‍വിയ നിരസിക്കുകയായിരുന്നു. മരിച്ചുപോയ ഭര്‍ത്താവിനോടുള്ള സ്‌നേഹും പുതിയ വിവാഹം ചെയ്യുന്നതോടെ തന്റെ പേരിനൊപ്പമുള്ള നിന്ന് ഭര്‍ത്താവിന്റെ പേര് മാറ്റേണ്ടിവരുമെന്നതുമാണ് ഈ വിവാഹത്തിന് സില്‍വിയ ആദ്യം സമ്മതിക്കാതിരുന്നത്. ഒരു വര്‍ഷം മുമ്പ് അസുഖം ബാധിച്ച് സില്‍വിയ കാന്‍ബറെയിലുള്ള തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോയിരുന്നു.

എന്നിട്ടും ഫ്രാങ്ക് കാത്തിരുന്നു. സില്‍വിയക്ക് അസുഖം മാറിയപ്പോള്‍ ഫ്രാങ്കിനെ അന്വേഷിച്ച് അഡലെയ്ഡിലെത്തി തനിക്കൊപ്പം കാന്‍ബെറിയിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാന്‍ബെറയിലെത്തിയ ഫ്രാങ്ക് വീണ്ടും സില്‍വിയയോട് വിവാഹഭ്യര്‍ഥന നടത്തി. ഒടുവില്‍ സര്‍നെയിം മാറ്റേണ്ടതില്ലെന്ന ഉറപ്പോടെ സില്‍വിയ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios