കടലിനു മുകളിലെ പാറക്കെട്ടില്‍ ഇരിക്കുന്ന യുവാവിനരികിലായി നില്‍ക്കുന്ന അയാളുടെ പെണ്‍സുഹൃത്ത് കടലിലേക്ക് ചാടാനായി തയാറെടുക്കുമ്പോള്‍ നിലതെറ്റി താഴേക്ക് വീഴുന്നതാണ്. വീഴാനൊരുങ്ങുമ്പോള്‍ യുവതി ആണ്‍സുഹൃത്തിന്‍റെ കാലില്‍ ചാടിപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

എന്നാല്‍ ഇയാള്‍ തന്‍റെ കാല്‍ മാറ്റിയതിനാല്‍ ഇവര്‍ യുവാവിന്റെ കാലില്‍ പിടിക്കാന്‍ സാധിക്കാതെ കടലിലേക്ക് വീഴുന്നതാണ്. റെഡിറ്റിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 

നിരവധിപ്പേരാണ് ഇതില്‍ പ്രതികരണം അറിയിക്കുന്നത്. യുവതി ഭീരുവാണെന്നാണ് ഒരാള്‍ പറയുന്നത്. മറ്റൊരാള്‍ പറയുന്നു ഇത്രയും അപകടകരമായ ഒരു സ്ഥലത്ത് നിന്ന് ചാടാന്‍ എന്തിനാണ് ശ്രമിച്ചതെന്നാണ്.