എന്നാല്‍, കഴിഞ്ഞ വര്‍ഷം താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. മേയ് മാസത്തിലാണ് അവരുടെ മകന്‍ ടോബിയെന്ന് വിളിക്കുന്ന ടോബിയാസ് ജനിച്ചത്. വിക്ടോറിയ പറയുന്നത് തന്‍റെ മകന് ഇപ്പോള്‍ തന്നെ നാല്‍പത് സഹോദരന്മാരും സഹോദരികളുമുണ്ടെന്നാണ്.

ന്യൂബെറി: വിക്ടോറിയ ആന്‍ഡ്രൂസ് എന്ന ഇരുപത്തിയാറുകാരി പാവകള്‍ വാങ്ങാനായി ചിലവഴിച്ച തുക അമ്പത് ലക്ഷത്തിന് (£60,000 ) മുകളില്‍ ആണ്. ന്യൂബെറിക്കാരിയാണ് വിക്ടോറിയ. പി.സി.ഒ.എസ്(polycystic ovary syndrome )നെ തുടര്‍ന്ന് ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ലെന്നാണ് വിക്ടോറിയ കരുതിയിരുന്നത്. അതോടെയാണ് പാവകളെ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. അതും ജീവനുള്ള തരം റീബോണ്‍ പാവകള്‍. 

എന്നാല്‍, കഴിഞ്ഞ വര്‍ഷം താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. മേയ് മാസത്തിലാണ് അവരുടെ മകന്‍ ടോബിയെന്ന് വിളിക്കുന്ന ടോബിയാസ് ജനിച്ചത്. വിക്ടോറിയ പറയുന്നത് തന്‍റെ മകന് ഇപ്പോള്‍ തന്നെ നാല്‍പത് സഹോദരന്മാരും സഹോദരികളുമുണ്ടെന്നാണ്.

പതിനാറാമത്തെ വയസിലാണ് ഇവര്‍ക്ക് പിസിഒഎസ് തിരിച്ചറിയുന്നത്. അതോടെ കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് കരുതുകയും ചെയ്തു. അങ്ങനെയാണ് വില കൂടിയ പാവകള്‍ വാങ്ങിത്തുടങ്ങിയത്. ടോബിയുടെ തൂക്കവും വലിപ്പവുമുള്ള ഒരു പാവക്കുഞ്ഞുമുണ്ട്. ടോബി ആ പാവക്കുഞ്ഞിനെ സൂക്ഷിച്ചുനോക്കാറുണ്ടെന്നും വിക്ടോറിയ പറയുന്നു. ടോബിയുടെ ട്വിന്‍ ബ്രദറെന്നാണ് പാവക്കുഞ്ഞിനെ വിളിക്കുന്നത്.

കുഞ്ഞുണ്ടായ ശേഷം തന്‍റെ പാവക്കുഞ്ഞുങ്ങളെ നോക്കാന്‍ സമയം കിട്ടാറില്ലെന്നും എങ്കിലും താനിപ്പോള്‍ ഭയങ്കര സന്തോഷത്തിലാണെന്ന് കൂടി പറയുന്നു വിക്ടോറിയ.