സുന്‍ സിയാവോജിങ് ഒരു മൃഗശാല സൂക്ഷിപ്പുകാരന്‍റെ മകളാണ്. മൂന്നുമാസം മുമ്പ് കടുവക്കുട്ടി ജനിച്ച ദിവസം മുതല്‍ അവള്‍ അതിന്‍റെ സുഹൃത്താണ്. ഇന്ന്, അവര്‍ പിരിയാനാവാത്ത വിധം സുഹൃത്തുക്കളായിരിക്കുന്നു.
ചൈനയിലുള്ള ഈ ഒമ്പതു വയസുകാരി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതിന് കാരണമായതോ അവളുടെ സുഹൃത്തും. മൂന്നു മാസത്തിനു മുമ്പ് ജനിച്ചൊരു കുട്ടിക്കടുവയാണ് അവളുടെ സുഹൃത്ത്.
സുന്‍ സിയാവോജിങ് ഒരു മൃഗശാല സൂക്ഷിപ്പുകാരന്‍റെ മകളാണ്. മൂന്നുമാസം മുമ്പ് കടുവക്കുട്ടി ജനിച്ച ദിവസം മുതല്‍ അവള്‍ അതിന്‍റെ സുഹൃത്താണ്. ഇന്ന്, അവര്‍ പിരിയാനാവാത്ത വിധം സുഹൃത്തുക്കളായിരിക്കുന്നു.
'അവളതിന് കുപ്പിയില്‍ പാല്‍ കൊണ്ടുകൊടുക്കും. അതിന്‍റെ കൂടെ കുളിക്കുകയും, കളിക്കുകയും ചെയ്യും.' സുന്നിന്‍റെ അച്ഛന്‍ പറയുന്നു. 'എന്‍റെ മകളുടെ സഹപാഠികളൊക്കെ കരുതുന്നത് കടുവ ഭയപ്പെടുത്തുന്നൊരു ജീവിയാണെന്നാണ്. പക്ഷെ, ഈ കടുവക്കുട്ടി അവളുടെ സുഹൃത്താണ്. ഹുനിയു എന്ന കടുവക്കുട്ടി അവളുടെ കൂടെയാണ് കളിക്കാറ്. അവള്‍ സ്കൂളില്‍ നിന്നും വരാന്‍ ഹുനിയു കാത്തുനില്‍ക്കുകയും ചെയ്യു'മെന്നും സുന്നിന്‍റെ അച്ഛന്‍ പറയുന്നു.
സുന്നും കടുവക്കുട്ടിയും കളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഏതായാലും അടുത്ത മാസം കടുവയുടെ പല്ലിന് ശക്തി വക്കുന്നതോടെ അതിനെ പ്രത്യേകം കൂട്ടിലേക്ക് മാറ്റും.