മോദി വിരുദ്ധനായ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടാനാണ് യുവതിയുടെ തീരുമാനം. ഇക്കാര്യം വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. യാതൊരു സ്വാര്‍ത്ഥ താത്പര്യവുമില്ലാതെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. നിങ്ങളില്‍ എത്രപേര്‍ക്ക് അങ്ങിനെ പറ്റുമെന്നും യുവതി ചോദിക്കുന്നു.

നോട്ട് നിരോധനത്തെയും യുവതി ന്യായീകരിക്കുന്നുണ്ട്. രാജ്യത്തെ എടിഎമ്മുകളില്‍ മൊത്തം പണം നിറയ്‌ക്കേണ്ട ഉത്തരവാദിത്വം മോദിജിക്കല്ലെന്നാണ് യുവതിയുടെ വാദം. അതിര്‍ത്ഥിയിലെ പട്ടാളക്കാരുടെ ദുരിതത്തെപ്പറ്റിയും യുവതി വാചാലയാകുന്നുണ്ട്.