സിംഹവുമായി വടംവലി നടത്തിയത് മൂന്ന് ഗുസ്തി താരങ്ങളാണ്

സിംഹവുമായി വടംവലി നടത്തിയാല്‍ എങ്ങനിരിക്കും. തോറ്റുതുന്നം പാടിയിരിക്കുകയാണ് മൂന്ന് ഗുസ്തിക്കാര്‍. ടെക്സാസിലെ സാന്‍ അന്‍റോണിയോ മൃഗശാലയില്‍ നിന്നാണ് സിംഹവും ഗുസ്തിതാരങ്ങളും തമ്മിലുള്ള വടംവലി നടന്നിരിക്കുന്നത്. 

സിംഹത്തിനെ ഇട്ടിരിക്കുന്ന കൂട്ടിനുള്ളിലൂടെ പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ട്. മൂന്ന് ഗുസ്തിക്കാര്‍ ചേര്‍ന്ന് പുറത്തുനിന്നും വടംവലിക്കുന്നു. ചുറ്റുമുള്ളവരെല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ, എത്ര വലിച്ചിട്ടും സിംഹം ഒരിഞ്ചു പോലും അനങ്ങുന്നില്ല. അവസാനം ഗുസ്തിക്കാര്‍ തോല്‍വി സമ്മതിച്ചു. മൂന്നുപേരും പ്രൊഫഷണല്‍ ഗുസ്തി താരങ്ങളാണ്. സിംഹത്തിന് രണ്ടര വയസുമാത്രമാണ് പ്രായം.