ദേശീയ ഗാനത്തിന്റെ നിരവധി വകഭേദങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍, ഈ സ്വാതന്ത്ര്യ ദിനത്തിന് പുറത്തിറങ്ങിയ ഈ ദേശീയ ഗാനാലാപനം അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഏഴുപേരാണ് ഈ വ്യത്യസ്തമായ മ്യൂസിക് വീഡിയോയിലുള്ളത്. ട്രാന്‍സ് ജന്‍ഡര്‍ കമ്യൂണിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോത്തോടുള്ള ആദരം എന്ന നിലയിലാണ് 'യഥാര്‍ത്ഥ പിക്ചേഴ്സ്' ഈ വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്.

ആണിനെയും പെണ്ണിനെയും പോലെ തങ്ങള്‍ക്കും സ്വാതന്ത്ര്യം ആഘോഷിക്കാന്‍ അവകാശമുണ്ടെന്ന പ്രഖ്യാപനമാണ് അത്.

കാണാം, ആ വ്യത്യസ്ത ആലാപനം: